---
title: "പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഉത്സവം: തിരുവായുധം എഴുന്നള്ളത്ത് നടത്തി"
english_title: "mundyakkaavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273879/mundyakkaavu"
published_at: "2025-03-02T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3d597b1908_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഉത്സവം: തിരുവായുധം എഴുന്നള്ളത്ത് നടത്തി

> **Lead Summary:** **തളിപ്പറമ്പ:**ഒരു വ്യാഴവട്ടകാലത്തിനു ശേഷം നടക്കുന്ന പൂക്കോത്ത് തെരു മുണ്ട്യക്കാവിലെ ഉത്സവത്തിൻ്റെ ഭാഗമായി പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മുണ്ട്യക്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത് നടത്തി.

## Article Content

**തളിപ്പറമ്പ:**ഒരു വ്യാഴവട്ടകാലത്തിനു ശേഷം നടക്കുന്ന പൂക്കോത്ത് തെരു മുണ്ട്യക്കാവിലെ ഉത്സവത്തിൻ്റെ ഭാഗമായി പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മുണ്ട്യക്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത് നടത്തി.

വിഷ്ണു മൂർത്തി , കുണ്ടോറചാമുണ്ഡി, പുള്ളിക്കുറത്തി, തൊരക്കാരത്തി, ഗുളികൻ എന്നിദേവതകളുടെ തിരുവായുധങ്ങളാണ് എഴുന്നള്ളിച്ചത്.കളിയാട്ടത്തിൻ്റെ ഭാഗമായി മുണ്ട്യക്കാവിൽ പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് തന്ത്രിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും ശുദ്ധി ക്രിയകളും നടത്തി .

മാർച്ച് 2ന് ഞായറാഴ്ച പുലർച്ചെ 4 മണിക്ക് പുള്ളിക്കുറത്തിയമ്മ,5 മണിക്ക് ഒറ്റക്കോലത്തിൻ്റെ അഗ്നിപ്രവേശം .രാവിലെ 7 മണിക്ക്കുണ്ടോറ ചാമുണ്ഡി, തൊരക്കാരത്തി തെയ്യങ്ങളുടെ പുറപ്പാട് .

9 മണിക്ക് ഗുളികൻ തെയ്യം.ഉച്ചക്ക് 11.30 മുതൽ 1.30 വരെ അന്നദാനം.2 മണിക്ക് മുണ്ട്യക്കാവിൽ നിന്നും പൂക്കോത്ത് കൊട്ടാരത്തിലേക്ക് തിരുവായുധം എഴുന്നള്ളത്ത്.

പരിയാരം വട്ടക്കൂലിലെ അഭിലാഷ് പണിക്കരാണ് തീച്ചാമുണ്ഡിയുടെ കോലാധാരി.പൂക്കോത്ത് തെരുവിലെ തോലൻ തറവാട്ടിലെ കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്തെ അഴീക്കോട് സ്വദേശിയായകുടുവൻ അജേഷാണ് തീച്ചാമുണ്ഡിയുടെ കോമരം .

കുണ്ടോറ ചാമുണ്ഡിയുടെ കോമരം എം സുരേഷ് ബാബുവും, ഗുളികൻ്റെ കോമരം പി വി പ്രതാപനുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273879/mundyakkaavu)