---
title: "ഓൺലൈനിൽ ഓഫർ കണ്ടു ഓർഡർ നൽകി : തളിപ്പറമ്പിൽ പെൺകുട്ടിക്ക് 3 പാന്റിനു പകരം കിട്ടിയത് കീറിയ ഒരു പാന്റ്"
english_title: "online cheeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27376/online-cheeting"
published_at: "2022-02-20T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211f5a3084fd_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഓൺലൈനിൽ ഓഫർ കണ്ടു ഓർഡർ നൽകി : തളിപ്പറമ്പിൽ പെൺകുട്ടിക്ക് 3 പാന്റിനു പകരം കിട്ടിയത് കീറിയ ഒരു പാന്റ്

> **Lead Summary:** മൂന്ന് പാന്റിന് ഓര്‍ഡര്‍ ചെയ്തിട്ട് ലഭിച്ചത് കീറിയ ഒരു പാന്റ്. ഇതിന്റെ പേരില്‍ ഓണ്‍ലൈന്‍ കമ്ബനി തട്ടിയെടുത്തത് 1190 രൂപ. കുറ്റ്യേരിയിലെ മാപ്പലകയില്‍ സജിയാണ് ഓണ്‍ലൈന്‍ കമ്ബനിക്കെതിരെ പരാതി നല്‍കിയത്.

## Article Content

മൂന്ന് പാന്റിന് ഓര്‍ഡര്‍ ചെയ്തിട്ട് ലഭിച്ചത് കീറിയ ഒരു പാന്റ്. ഇതിന്റെ പേരില്‍ ഓണ്‍ലൈന്‍ കമ്ബനി തട്ടിയെടുത്തത് 1190 രൂപ. കുറ്റ്യേരിയിലെ മാപ്പലകയില്‍ സജിയാണ് ഓണ്‍ലൈന്‍ കമ്ബനിക്കെതിരെ പരാതി നല്‍കിയത്.

സജിയുടെ മകളാണ് സാധനത്തിന് ഓഡര്‍ നല്കിയത്. പിന്നീട് ഈ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തിരുന്നു. എന്നാല്‍ ഈ വിവരം പെണ്‍കുട്ടിയുടെ മാതാവ് അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ കമ്ബനിയുടെ ഡെലിവറി ബോയ് പാക്കറ്റ് കൊണ്ടുവരികയും 1190 രൂപ കൈപ്പറ്റുകയും ചെയ്തു.

കവര്‍ പൊളിച്ചുനോക്കിയപ്പോഴാണ് മൂന്ന് പാന്റിന് പകരം കീറിയ ഒരു പാന്റ് മാത്രമാണെന്ന് മനസിലായത്. ഇക്കാര്യം പറയാന്‍ ഓണ്‍ലൈന്‍ കമ്ബനിക്കാരെ ബന്ധപ്പെട്ടപ്പോള്‍ മറുപടി നല്കിയില്ലെന്നും പറയുന്നു. സജി തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27376/online-cheeting)