---
title: "ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന ആക്ഷേപം; തളിപ്പറമ്പ നഗരസഭ ഓഫീസില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു"
english_title: "taliparamba_municipalty office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273752/taliparamba_municipalty-office"
published_at: "2025-03-01T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2c29c8dbf3_schooool-avadhi.jpg"
keywords: []
---

# ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന ആക്ഷേപം; തളിപ്പറമ്പ നഗരസഭ ഓഫീസില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു

> **Lead Summary:** ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികൾ ലൈസൻസ് പുതുക്കുന്നതിന് പോയപ്പോൾ മുനിസിപ്പൽ ഉദ്യോഗസ്ഥന്മാർ ഇന്ന് പല മെമ്പർമാരെയും ലൈസൻസ് പുതുക്കി കൊടുക്കാതെ തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കാരണം അന്വേഷിച്ച് ചെന്ന വ്യാപാരി നേതാക്കളോട് കടകളിൽ മാലിന്യം നിക്ഷേപം നടത്തുന്നതിനുവേണ്ടി രണ്ട് വേസ്റ്റ് ബിന്നുകൾ പുതുതായി സ്ഥാപിച്ചുകൊണ്ട് അതിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നിലവിൽ തളിപ്പറമ്പിൽ മുനിസിപ്പാലിറ്റിയും ഹരിതസേനയും സംയുക്തമായി ചേർന്ന് ഫീസ് കൊടുത്ത് വ്യാപാരികളുടെ മാലിന്യങ്ങൾ തരംതിരിച്ച് പ്ലാസ്റ്റിക്കും പേപ്പറും വേറെ വേറെ നൽകി ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണത്തിന് സഹകരിച്ച് പോകുന്നുണ്ട്.

## Article Content

ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികൾ ലൈസൻസ് പുതുക്കുന്നതിന് പോയപ്പോൾ മുനിസിപ്പൽ ഉദ്യോഗസ്ഥന്മാർ ഇന്ന് പല മെമ്പർമാരെയും ലൈസൻസ് പുതുക്കി കൊടുക്കാതെ തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കാരണം അന്വേഷിച്ച് ചെന്ന വ്യാപാരി നേതാക്കളോട് കടകളിൽ മാലിന്യം നിക്ഷേപം നടത്തുന്നതിനുവേണ്ടി രണ്ട് വേസ്റ്റ് ബിന്നുകൾ പുതുതായി സ്ഥാപിച്ചുകൊണ്ട് അതിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നിലവിൽ തളിപ്പറമ്പിൽ മുനിസിപ്പാലിറ്റിയും ഹരിതസേനയും സംയുക്തമായി ചേർന്ന് ഫീസ് കൊടുത്ത് വ്യാപാരികളുടെ മാലിന്യങ്ങൾ തരംതിരിച്ച് പ്ലാസ്റ്റിക്കും പേപ്പറും വേറെ വേറെ നൽകി ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണത്തിന് സഹകരിച്ച് പോകുന്നുണ്ട്.

നിലവിൽ വ്യാപാരം ചെയ്യുന്നതിനും വ്യാപാരം ചെയ്യുന്ന വ്യാപാരികൾ ലൈസൻസ് എടുക്കുന്നതിനും സർക്കാർ ഒരുപാട് നിർദ്ദേശങ്ങൾ നൽകിയപ്പോൾ അതിന്റെ അപാകതകൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരികളും കഴിഞ്ഞ കാലം തന്നെ സർക്കാരിനെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയിരുന്നു എന്നാൽ ഇതൊന്നും കാണാത്ത രീതിയിൽ ലൈസൻസ് എടുത്തു വ്യാപാരം ചെയ്യുന്ന വ്യാപാരികളുടെ മേൽ നിബന്ധനകൾ കർശനമാക്കിക്കൊണ്ട് ലൈസൻസ് എടുക്കുന്നതിന് നിബന്ധനകൾ ലഘൂകരിക്കേണ്ട ഉദ്യോഗസ്ഥന്മാർ തന്നെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ കീഴിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്

ഇന്ന് പിഴ ഇല്ലാതെ ലൈസൻസ് പുതുക്കേണ്ട അവസാന തീയതി ആയിരുന്നു. ഇന്നും ഒരുപാട് ആളുകൾക്ക് ലൈസൻസ് നൽകാതെ മടക്കി അയക്കുകയായിരുന്നു ഇതിനെതിരെ വ്യാപാരികൾ ശക്തമായ രീതിയിൽ പ്രതികരിച്ചു പ്രതിഷേധിച്ചു. ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യുന്ന വഴിയോര കച്ചവടക്കാർക്കും ഓൺലൈൻ കച്ചവടക്കാർക്കും ചൂട്ടു പിടിക്കുന്ന നയമാണ് അധികൃതർ കൈക്കൊള്ളുന്നത്.

ഈ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ ജില്ലാ സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ചുകൊണ്ട് ലൈസൻസ് പുതുക്കുന്നതും ഹരിതസേനയിൽ യൂസേഴ് ഫീസ് കൊടുക്കുന്നതും ഒന്നുകൂടി ആലോചിക്കേണ്ടിവരും എന്ന് യൂണിറ്റ് പ്രസിഡണ്ട് കെ. എസ്.റിയാസ് അഭിപ്രായപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273752/taliparamba_municipalty-office)