---
title: "വൃദ്ധദമ്പതികളുടെ വീട്ടുപറമ്പിൽ നിന്ന് 12 ചന്ദനമരങ്ങൾ മോഷണംപോയി"
english_title: "Twelve sandalwood trees were stolen from the yard of an elderly couple's house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27375/twelve-sandalwood-trees-were-stolen-from-the-yard-of-an-elderly-couples-house"
published_at: "2022-02-20T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211f3c31bf03_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# വൃദ്ധദമ്പതികളുടെ വീട്ടുപറമ്പിൽ നിന്ന് 12 ചന്ദനമരങ്ങൾ മോഷണംപോയി

> **Lead Summary:** **പരിയാരം:**വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെ പറമ്പില്‍ നിന്നില്‍ പന്ത്രണ്ട് ചന്ദന മരങ്ങള്‍ മോഷണം പോയി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനത്ത് വട്ടക്കണ്ടി ശാന്തയുടെ വീട്ട് പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ രാത്രി മുറിച്ച് കടത്തിയത്.

## Article Content

**പരിയാരം:**വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെ പറമ്പില്‍ നിന്നില്‍ പന്ത്രണ്ട് ചന്ദന മരങ്ങള്‍ മോഷണം പോയി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനത്ത് വട്ടക്കണ്ടി ശാന്തയുടെ വീട്ട് പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ രാത്രി മുറിച്ച് കടത്തിയത്.

കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. മരങ്ങള്‍ മുറിച്ചിടാന്‍ ഉപയോഗിച്ച കയര്‍ സമീപത്ത് ഉപേക്ഷിച്ച നിലയിലുണ്ട്. വൃദ്ധരായ രണ്ട് സ്ത്രീകളും സഹോദരനും താമസിക്കുന്ന വീട്ടിനോട് ചേര്‍ന്നുള്ള പറമ്പില്‍ നിന്ന് കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.

പരിയാരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രൂപാ മധുസൂദനനും സംഘവും സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ മാസം സമീപ പ്രദേശമായ കൈതപ്രത്ത് എം.പി.കൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ട് പറമ്പിലും സമാന രീതിയില്‍ ചന്ദനമരം മോഷണം പോയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27375/twelve-sandalwood-trees-were-stolen-from-the-yard-of-an-elderly-couples-house)