---
title: "അനധികൃത മണൽക്കടത്ത് ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു "
english_title: "Illegal sand collection "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273579/illegal-sand-collection"
published_at: "2025-02-28T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1a2ac25bcf_Screenshot_20250228_171825_Google.jpg"
keywords: []
---

# അനധികൃത മണൽക്കടത്ത് ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു 

> **Lead Summary:** തളിപ്പറമ്പ്: അനധികൃതമായി കടത്തി ക്കൊണ്ടുപോവുകയായിരുന്ന പുഴമണല്‍ പോലീസ്പിടികൂടി.

## Article Content

തളിപ്പറമ്പ്: അനധികൃതമായി കടത്തി ക്കൊണ്ടുപോവുകയായിരുന്ന പുഴമണല്‍ പോലീസ്പിടികൂടി.

ഇന്ന് പുലര്‍ച്ചെ 2.45 നാണ് പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ.എല്‍-07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്.നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

തളിപ്പറമ്പ് എസ്.ഐ എന്‍.പി.പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

പോലീസ് ഡ്രൈവര്‍ വിനീഷും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273579/illegal-sand-collection)