---
title: "ചരിത്രപ്രസിദ്ധമായ തിരുവട്ടൂർ മഖാം ഉറൂസ് ഇന്ന് സമാപിക്കും"
english_title: "thiruvattoor makham uroos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27354/thiruvattoor-makham-uroos"
published_at: "2022-02-20T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211cfb08f5c1_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ചരിത്രപ്രസിദ്ധമായ തിരുവട്ടൂർ മഖാം ഉറൂസ് ഇന്ന് സമാപിക്കും

> **Lead Summary:** ചരിത്രപ്രസിദ്ധമായ തിരുവട്ടൂർ മഖാം ഉറൂസ് ഇന്ന് സമാപിക്കും. അസർ നിസ്കാര ശേഷം ഉസ്താദ് സുബൈർ ബാഖവിയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം നടക്കും. രാത്രി 7.30 ന് സ്വലാത്ത് മജ്ലിസിനും സമാപന കൂട്ട സിയാറത്തിനും സയ്യിദ് മഹ്മൂദ് സ്വഫ് വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും.

## Article Content

ചരിത്രപ്രസിദ്ധമായ തിരുവട്ടൂർ മഖാം ഉറൂസ് ഇന്ന് സമാപിക്കും. അസർ നിസ്കാര ശേഷം ഉസ്താദ് സുബൈർ ബാഖവിയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം നടക്കും. രാത്രി 7.30 ന് സ്വലാത്ത് മജ്ലിസിനും സമാപന കൂട്ട സിയാറത്തിനും സയ്യിദ് മഹ്മൂദ് സ്വഫ് വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും.

തുടർന്ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും . തളിപ്പറമ്പ ഭാഗത്ത് നിന്ന് വൈകുന്നേരം 6 മണിക്ക് തിരുവട്ടൂരിലേക്കും സമാപനത്തിന് ശേഷം തിരിച്ച് തളിപ്പറമ്പിലേക്കും സ്പെഷൽ ബസ് ഏർപ്പാട് ചെയ്തിട്ടുണ്ട് എന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27354/thiruvattoor-makham-uroos)