---
title: " രക്തദാന ക്യാമ്പ് ഫെബ്രുവരി 27ന്"
english_title: "blood donation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273076/blood-donation-camp"
published_at: "2025-02-26T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bedbab2b9df_Untitled-2-web.jpg"
keywords: []
---

#  രക്തദാന ക്യാമ്പ് ഫെബ്രുവരി 27ന്

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം ഗ്രാമം കൂട്ടായ്മ,നന്മ പാലിയേറ്റിവ് , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്എൻ എസ് എസ് യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സന്നദ്ധ രക്ത ദാന ക്യാമ്പ് ഫെബ്രുവരി 27 ന് പട്ടുവം കയ്യംതടം അപ്ലൈഡ് സയൻസ് കോളേജിൽ വച്ചു നടത്തും.

## Article Content

**തളിപ്പറമ്പ:**പട്ടുവം ഗ്രാമം കൂട്ടായ്മ,നന്മ പാലിയേറ്റിവ് , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്എൻ എസ് എസ് യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സന്നദ്ധ രക്ത ദാന ക്യാമ്പ് ഫെബ്രുവരി 27 ന് പട്ടുവം കയ്യംതടം അപ്ലൈഡ് സയൻസ് കോളേജിൽ വച്ചു നടത്തും.

കോളേജ് ഓഫ് അപ്ളൈഡ് സയൻസ് പ്രിൻസിപ്പാൾ കെ കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും .പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർകെ ഹാമിദ് മാസ്റ്റർ അധ്യക്ഷത വഹിക്കും .പട്ടുവംഎഫ് എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് മോട്ടിവേഷൻ ക്ലാസ്സെടുക്കും .പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷഎം സുനിത,കെ രാമചന്ദ്രൻ , (പട്ടുവം ഗ്രാമം കൂട്ടായ്മ ), ബിജുമോൻ (സൂപ്രണ്ട്, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ),കെ രഞ്ജിത് (സ്റ്റാഫ്,സെക്രട്ടറി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്),സി ഏച്ച് ഷാജു (നന്മ പാലിയേറ്റീവ് ) എന്നിവർ പ്രസംഗിക്കും .

രാധാകൃഷ്ണൻ സ്വാഗതവുംഷിജു എൻ മാണുക്കര നന്ദിയും പറയും .

രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 27ന് രാവിലെ 9 മണിക്ക് കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിൽ എത്തിചേരുക.

8157845073, 9946876716, 7907379110.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273076/blood-donation-camp)