---
title: "പയ്യന്നൂരിൽ എംഡി എംഎയുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ പിടിയിലായി"
english_title: "MD MA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272995/md-ma"
published_at: "2025-02-26T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bea6b150fa9_news-card.jpg"
keywords: []
---

# പയ്യന്നൂരിൽ എംഡി എംഎയുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ പിടിയിലായി

> **Lead Summary:** പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ് .കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി , തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദിൽഷാദ് എന്നിവരാണ് KL 60 S 2298 നമ്പർ ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.

## Article Content

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ് .കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി , തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദിൽഷാദ് എന്നിവരാണ് KL 60 S 2298 നമ്പർ ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.

പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272995/md-ma)