---
title: "പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ  ഉദ്ഘാടനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി ഡിവൈഎസ്പിയും, കണ്ണൂർ ജില്ലാ പോലീസ് അസോസിയേഷൻ ഭാരവാഹികളും"
english_title: "pariyaram police station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27284/pariyaram-police-station"
published_at: "2022-02-19T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62110221026fc_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ  ഉദ്ഘാടനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി ഡിവൈഎസ്പിയും, കണ്ണൂർ ജില്ലാ പോലീസ് അസോസിയേഷൻ ഭാരവാഹികളും

> **Lead Summary:** പരിയാരം പോലീസ് സ്റ്റേഷൻ മാർച്ച് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ഉദ്ഘാടനത്തിൻ്റെ മുന്നോടിയായി എം വിജിൻ എംഎൽഎ, ഡിവൈഎസ്പി പ്രേമചന്ദ്രൻ, എസ് ഐ രൂപാ മധുസൂദനൻ, എ എസ് ഐ രത്നാകരൻ, അനീഷ്, പോലീസ് അസോസിയേഷൻ നേതാക്കളായ കെ പ്രിയേഷ്, രാജേഷ് കടമ്പേരി എന്നിവർ കെട്ടിടം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

## Article Content

പരിയാരം പോലീസ് സ്റ്റേഷൻ മാർച്ച് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ഉദ്ഘാടനത്തിൻ്റെ മുന്നോടിയായി എം വിജിൻ എംഎൽഎ, ഡിവൈഎസ്പി പ്രേമചന്ദ്രൻ, എസ് ഐ രൂപാ മധുസൂദനൻ, എ എസ് ഐ രത്നാകരൻ, അനീഷ്, പോലീസ് അസോസിയേഷൻ നേതാക്കളായ കെ പ്രിയേഷ്, രാജേഷ് കടമ്പേരി എന്നിവർ കെട്ടിടം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

ദേശീയപാതയോരത്ത് 8500 സ്ക്വകയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടം സംസ്ഥാനത്തെ വലിയ പോലീസ് സ്റ്റേഷനുകളിലൊന്നാണ്. ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.പോലീസിൻ്റെ പൗരാണിവും ആധുനികവുമായ ദൃശ്യങ്ങൾ സമന്വയിപ്പിച്ച ചുമർചിത്രങ്ങൾ ആണ് ഇവിടെ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.

കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങൾ കാർട്ടൂൺ ചിത്രങ്ങളായി ചുമരിൽ ഇടം പിടിച്ചിട്ടുണ്ട്.ഇത് സ്റ്റേഷൻ്റെ ബാല സൗഹൃദ സമീപനത്തിന് മാറ്റേകുന്നു. ലൈബ്രറി സൗകര്യവും അതുപോലെ തന്നെ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2009 ലാണ് പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷൻ ആരംഭിച്ചത്.

പരിയാരം ടിബി സാനിറ്റോറിയത്തിൻ്റെ സൂപ്രണ്ട് കോർട്ടേഴ്സിലാണ് ഇത്രയും വർഷങ്ങളായി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചു കൊണ്ടിരുന്നത്.സർക്കാറിൽ നിന്ന് വിട്ടു കിട്ടിയ 50 സെൻ്റ് സ്ഥലത്താണ് ഇപ്പോൾ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27284/pariyaram-police-station)