പിലാത്തറ മാതമംഗലം റോഡിൽ ലേഖ ടൈലേഴ്സ് & ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്ന ലേഖ നിര്യാതയായി.

പിലാത്തറ വ്യാപാരി വ്യവസായി വെസ്റ് യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. പിലാത്തറ പെരിയാട് താൽകാലിക വീട്ടിൽ താമസിച്ചു വരികയാണ്. ലേഖ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമിച്ചു വരുകയായിരുന്നു. പിന്നീട് സോഡിയം നില കുറയുകയും പരിയാരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. .
ഭർത്താവ്: രാജേഷ്. മക്കൾ: സഞ്ജന ഡിഗ്രി വിദ്യാർത്ഥിയും സഞ്ജുക്ത മാടായി ഗേൾസ് പ്ലസ് ടു വിദ്യാർത്ഥിയും ആണ്.
വൈകുന്നേരം 3 മണിക്ക് മാതമംഗലം തുമ്പതടം സംസ്കരിക്കും.
Legha