---
title: "മാട്ടൂൽ പഞ്ചായത്ത് ഓഫിസിലെത്തുന്നവർക്ക് ഇനി സൗജന്യ ചായയും"
english_title: "Free tea "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272720/free-tea"
published_at: "2025-02-25T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd41b58ca9a_IMG-20250225-WA0025.jpg"
keywords: []
---

# മാട്ടൂൽ പഞ്ചായത്ത് ഓഫിസിലെത്തുന്നവർക്ക് ഇനി സൗജന്യ ചായയും

> **Lead Summary:** മാട്ടൂൽ പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇനി സൗജന്യ മായി ഒരുകപ്പ് ചായ കുടിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവി ലെ 10 മുതൽ 12 വരെയാണ് ചായ ലഭിക്കുക. പഞ്ചായത്തി ന്റെ വരാന്തയിലാണ് ചായ മെഷീൻ സ്‌ഥാപിച്ചിട്ടുളളത്.

## Article Content

മാട്ടൂൽ പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇനി സൗജന്യ മായി ഒരുകപ്പ് ചായ കുടിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവി ലെ 10 മുതൽ 12 വരെയാണ് ചായ ലഭിക്കുക. പഞ്ചായത്തി ന്റെ വരാന്തയിലാണ് ചായ മെഷീൻ സ്‌ഥാപിച്ചിട്ടുളളത്.

ആവശ്യമുള്ളവർക്ക് മെഷീനിൽ ബട്ടൺ അമർത്തി ചായ എടു ക്കാം. ഫെഡറൽ ബാങ്ക് പഴയ ങ്ങാടി ശാഖയുടെ സഹകരണ ത്തോടെയാണ് 'പൻ ചായ' എന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.ഫാരിഷ ഉദ്ഘാ ടനം ചെയ്തത്. ചടങ്ങിൽ പഞ്ചായത്തിലെ ആദ്യകാലത്ത് ചായക്കട നടത്തിയവരെ ആദരിച്ചു.

മീത്തലെ പുരയിൽ നാരായണൻ, പുതുവക്കൽ മജീദ്, പി.പിസേവ്യർ എന്നിവരെയാണ് ആദരിച്ചത്. വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖ അസി.മാനേജർ നവീന ജോസ് മുഖ്യാതിഥിയാ യി. സെക്രട്ടറി എം.പ്രദീപ് കു മാർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272720/free-tea)