---
title: "കോടല്ലൂർ ജി.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം എം.വി. ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു"
english_title: "Kotalur GLP School Building Inauguration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272624/kotalur-glp-school-building-inauguration"
published_at: "2025-02-24T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc7e8eead61_news-card.jpg"
keywords: []
---

# കോടല്ലൂർ ജി.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം എം.വി. ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോടല്ലൂർ ജി.എൽ.പി സ്‌കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം.വി. ഗോവിന്ദൻ എം.എൽ.എ കെട്ടിടോദ്ഘാടനം നിർവഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ വി.പി.സാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഒരുകോടി ഇരുപത്തി രണ്ട് ലക്ഷമാണ് കെട്ടിടത്തിന്റെ നിർമ്മാണ ചിലവ്.

## Article Content

**തളിപ്പറമ്പ: **ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോടല്ലൂർ ജി.എൽ.പി സ്‌കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം.വി. ഗോവിന്ദൻ എം.എൽ.എ കെട്ടിടോദ്ഘാടനം നിർവഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ വി.പി.സാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഒരുകോടി ഇരുപത്തി രണ്ട് ലക്ഷമാണ് കെട്ടിടത്തിന്റെ നിർമ്മാണ ചിലവ്.

നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി.ഉണ്ണികൃഷ്‌ണൻ മാസ്റ്റർ, കെ.വി.പ്രേമരാജൻ മാസ്റ്റർ, എം.ആമിന ടീച്ചർ, ഓമന മുരളീധരൻ, തളിപ്പറമ്പ സൗത്ത് എ.ഇ.ഒ ജാൻസി ജോൺ, ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, നഗരസഭ മുൻ ചെയർപേഴ്‌സൺ പി.കെ. ശ്യാമള ടീച്ചർ, സെക്രട്ടറി പി.എൻ. അനീഷ്, എം വി വേണു വേണു ഗോപാലൻ, ടി. നാരായണൻ, കെ.പി.ആദംകുട്ടി, ഹംസ ഹാജി,പി.ടി.എ പ്രസിഡണ്ട് എ.ജീന സംസാരിച്ചു.

സംഘാടകസമിതി ചെയർമാൻ പികെ. മുഹമ്മ ദ്കുഞ്ഞി സ്വാഗതവും പ്രധാനധ്യാപകൻ കെ.ഭരതൻ നന്ദിയും പറഞ്ഞു.വൈകുന്നേരം വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272624/kotalur-glp-school-building-inauguration)