---
title: "ആറളം ഫാം: ആദിവാസി ദമ്പതികളുടെ മരണത്തിനുത്തരവാദി വനംവകുപ്പും വനമന്ത്രിയും: മുസ്ലിം ലീഗ്"
english_title: "Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272619/muslim-league"
published_at: "2025-02-24T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc7cdc37e61_Untitled-2-web.jpg"
keywords: []
---

# ആറളം ഫാം: ആദിവാസി ദമ്പതികളുടെ മരണത്തിനുത്തരവാദി വനംവകുപ്പും വനമന്ത്രിയും: മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ: **ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ ആദിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമ്പെ പരാജയമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും ആരോപിച്ചു.

## Article Content

**കണ്ണൂർ: **ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ ആദിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമ്പെ പരാജയമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും ആരോപിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസമേഖലയാണ് ആറളം ഫാം. കഴിഞ്ഞ 10 വർഷത്തിനിടെ ഇവിടെ 14 പേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. 2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിമൂന്നിലെ സോമാനിയിൽ മാധവിയാണ് ആറളം ഫാമിൽ ആദ്യം ആന കൊലപ്പെത്തിയത്. അവരുടെ വീട് തകർത്തായിരുന്നു ആന ഇവരെ കൊലപ്പെടുത്തിയത്. അതിനു ശേഷം ഇതുവരെയായി 14പേർ മരണത്തിന് കീഴടങ്ങുകയും ഒരുപാട് പേർ ജീവിതത്തിനും മരണത്തിനും ഇടയിൽ പരസഹായമില്ലാതെഎഴുന്നേറ്റുനിൽക്കാൻ പോലും പറ്റാത്ത നിസ്സഹായവസ്ഥയിൽ ജീവിക്കുകയും,ഒരുപാട് പേരുടെ കൃഷിയും മറ്റു സ്വത്തുവകളും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

ഓരോ മരണങ്ങൾ സംഭവിക്കുമ്പോഴും മുസ്ലിംലീഗ് അടക്കമുള്ള സംഘടനകൾ ആറളം ഫാമിൽ ആനമതിൽ നിർമിക്കണമെന്ന് നിരന്തരം ആവശ്യപ്പെടാറും അതിന് വേണ്ടി ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഒരുപാട് മുറവിളികൾക്ക് ശേഷം ആരംഭിച്ച ആനമതിൽ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. പത്തര കിലോമീറ്റർ നീളത്തിൽ നിർമ്മിക്കേണ്ട ആനമതിൽ ഇപ്പോൾ ഏതാണ്ട് നാല് കിലോമീറ്റർ നീളത്തിൽ മാത്രമാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. .നാല് കിലോ മീറ്ററിലധികം നിർമ്മാണം നടത്തേണ്ട സ്ഥലത്തുള്ള മരങ്ങൾ പോലും മുറിച്ചു നീക്കിയിട്ടില്ല. അടിക്കടി ആനയുടെ ആക്രമണങ്ങളും മറ്റ് വന്യമൃഗങ്ങളുടെ ശല്യവും മരണവും സംഭവിച്ചിട്ടും നടപടി വേഗത്തിൽ ആക്കാത്തത് വനംവകുപ്പിന്റെയും വനം വകുപ്പ്മന്ത്രിയുടെയുംപരാജയമാണ്.വനമേഖലകൾക്ക്തൊട്ട്താമസിക്കുന്നജനങ്ങളുടെജീവനുംസ്വത്തിനുംസംരക്ഷണംനൽകേണ്ട വനം വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും അടിക്കടി ആനക്കലി മൂലവുംമറ്റ് വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുപാട് പേർ മരണപ്പെടുകയും ഗുരുതര പരിക്കുകളോടെ ജീവിക്കുകയും ചെയ്തിട്ടും അതെല്ലാം നിസ്സഹായരായി നോക്കിനിൽക്കുന്നത്അങ്ങേയറ്റം അപലപനിയവും മനുഷ്യത്വരഹിതവുമാണ്. കഴിഞ്ഞദിവസം ആറളം ഫാമിൽ ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടദമ്പതികളുടെമരണത്തിനുത്തരവാദികളും ഇവരാണ്.ഇതിനുത്തരവാദികളായവനംവകുപ്പ് മന്ത്രിമന്ത്രിക്കെതിരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാർക്കെതിരെയും കൊലക്കുറ്റത്തിനടക്കം കേസെടുക്കാൻ തയ്യാറാവണം.

വനംവകുപ്പുംവനംമന്ത്രിയും ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടിട്ടും കയ്യുംകെട്ടി നോക്കി നിൽക്കുന്ന അവസ്ഥ തുടരുകയാണെങ്കിൽ വനംവകുപ്പിനെതിരെയും വനം മന്ത്രിക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വംനൽകുമെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272619/muslim-league)