---
title: "കണ്ണൂർ ജില്ലയിൽ ഉപ്പിലിട്ട പഴം, പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ പരിശോധന "
english_title: "Inspection of salted fruit and vegetable outlets in Kannur district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27231/inspection-of-salted-fruit-and-vegetable-outlets-in-kannur-district"
published_at: "2022-02-19T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210b9872d3b6_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ഉപ്പിലിട്ട പഴം, പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ പരിശോധന 

> **Lead Summary:** ജില്ലയിൽ ഉപ്പിലിട്ട പഴം– പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടങ്ങി. തളിപ്പറമ്പ്– തലശ്ശേരി എന്നിങ്ങനെ 2 മേഖലാ സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലും തട്ടുകടകളിലും ഉൾപ്പെടെ ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു.

## Article Content

ജില്ലയിൽ ഉപ്പിലിട്ട പഴം– പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടങ്ങി. തളിപ്പറമ്പ്– തലശ്ശേരി എന്നിങ്ങനെ 2 മേഖലാ സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലും തട്ടുകടകളിലും ഉൾപ്പെടെ ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു.

ആദ്യദിനം 27 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 4 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. കടകളുടെ ലൈസൻസ്, റജിസ്ട്രേഷൻ, ശുചിത്വം, സൗകര്യം എന്നിവയും ഉൽപന്നങ്ങളുടെ ഗുണനിലവാരവുമാണ് പരിശോധിക്കുന്നത്. പരിശോധനയ്ക്കായി 24 ഇടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ സാംപിളുകൾ ശേഖരിച്ചു.

ഇവ കോഴിക്കോട് റീജനൽ അനലെറ്റിക്കൽ ലാബിൽ അയയ്ക്കും. 2 ആഴ്ചയ്ക്കുള്ളിൽ പരിശോധനാഫലം ലഭിക്കും. കോഴിക്കോട് തട്ടുകടയിൽ നിന്ന് വെള്ളമെന്ന് കരുതി രാസദ്രാവകം കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു. ഈ പശ്ചാലത്തലത്തിലാണ് ജില്ലയിൽ ഇത്തരം കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27231/inspection-of-salted-fruit-and-vegetable-outlets-in-kannur-district)