---
title: "ചരിത്ര പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസ് മാർച്ച് 3 മുതൽ 7 വരെ"
english_title: "pulingome makham uroos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27225/pulingome-makham-uroos"
published_at: "2022-02-19T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210b48136870_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ചരിത്ര പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസ് മാർച്ച് 3 മുതൽ 7 വരെ

> **Lead Summary:** **ചെറുപുഴ: **ചരിത്ര പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസ് മാർച്ച് 3 മുതൽ 7 വരെയുള്ള തീയ്യതികളിൽ വിപുലമായി ആഘോഷിക്കും. കോവിഡ് വ്യാപനത്തോത് കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ എല്ലാ മതവിശ്വാസികളുടെയും നല്ല പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**ചെറുപുഴ: **ചരിത്ര പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസ് മാർച്ച് 3 മുതൽ 7 വരെയുള്ള തീയ്യതികളിൽ വിപുലമായി ആഘോഷിക്കും. കോവിഡ് വ്യാപനത്തോത് കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ എല്ലാ മതവിശ്വാസികളുടെയും നല്ല പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഉറൂസ് നേർച്ച നടക്കുന്ന മാർച്ച് മൂന്ന് മുതൽ ഏഴ് വരെ വിവിധ ചടങ്ങുകളോടുകൂടിയാകും ആഘോഷങ്ങൾ. മൂന്നിന് രാവിലെ ജമാഅത്ത് പ്രസിഡന്റ് കെ. ഷുക്കൂർ പതാക ഉയർത്തും.

തുടർന്ന് കടയക്കര പള്ളി സന്ദർശനം, കുരുടൻ ചാൽ ശുഹദാക്കളുടെ മഖ്ബറ സിയാറത്ത്, ഖത്തം ദുആ, ദിക്റ് ഹൽഖ, മതപ്രഭാഷണം, കൂട്ടുപ്രാർത്ഥന, മൗലിദ് പാരായണം എന്നീ ചടങ്ങുകൾ ഉറൂസിനോടനുബന്ധിച്ച് നടക്കും.പത്രസമ്മേളനത്തിൽ ജുമാ അത്ത് പ്രസിഡൻറ് കെ. ഷുക്കൂർ, സെക്രട്ടറി ബഷീർ അൻശാദി, ട്രഷറർ എ.ജി. മുത്തലിബ്, മഹമൂദ് ഹാജി, ടി.വി. ഷെരീഫ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27225/pulingome-makham-uroos)