---
title: "കഞ്ചാവ് കേസിൽ പിടികൂടിയ ബുള്ളറ്റ് ലേഡി എം ഡി എം എയുമായി വീണ്ടും പയ്യന്നൂർ എക്സൈസിന്റെ പിടിയിൽ"
english_title: "Bullet lady"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272163/bullet-lady"
published_at: "2025-02-22T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b9d7f19b81c_news-card.jpg"
keywords: []
---

# കഞ്ചാവ് കേസിൽ പിടികൂടിയ ബുള്ളറ്റ് ലേഡി എം ഡി എം എയുമായി വീണ്ടും പയ്യന്നൂർ എക്സൈസിന്റെ പിടിയിൽ

> **Lead Summary:** കണ്ണൂർ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മനോജ്‌ വി യുടെ രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ദിനേശൻ കെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 4 ഗ്രാം എം ഡി എം എയുമായി പയ്യന്നുർ മുല്ലക്കോട് വീട്ടിൽ നിഖില. സിയെ അറസ്റ്റ് ചെയ്തു കേസ്സെടുത്തു.

## Article Content

കണ്ണൂർ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മനോജ്‌ വി യുടെ രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ദിനേശൻ കെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 4 ഗ്രാം എം ഡി എം എയുമായി പയ്യന്നുർ മുല്ലക്കോട് വീട്ടിൽ നിഖില. സിയെ അറസ്റ്റ് ചെയ്തു കേസ്സെടുത്തു.

രണ്ടുവർഷം മുമ്പ് തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ പാർട്ടിയും രണ്ടേകാൽ കിലോ കഞ്ചാവുമായി ഇവരുടെ പേരിൽ കേസ് എടുത്തിരുന്നു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കമലക്ഷൻ ടി വി ,സുരേഷ്ബാബു, സിവിൽ എക്സൈസ് ഓഫിസർ ശരത്ത് കെ, വിനേഷ് ടി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജൂന ടി വി, ശ്രേയമുരളി ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272163/bullet-lady)