---
title: "സ്കൂട്ടർ യാത്രയ്ക്കിടെ കേബിൾ വയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്ക്: ഓപ്പറേറ്റർക്കെതിരെ കേസ്"
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272119/case"
published_at: "2025-02-22T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b99cfcf415f_Screenshot_20250222_151616_Google.jpg"
keywords: []
---

# സ്കൂട്ടർ യാത്രയ്ക്കിടെ കേബിൾ വയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്ക്: ഓപ്പറേറ്റർക്കെതിരെ കേസ്

> **Lead Summary:** സ്കൂട്ടർ യാത്രയ്ക്കിടെ കേബിൾ വയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്ക്. കോടതി ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളിയിലെ മുഹമ്മദ് ഷാനിനാണ് പരിക്കേറ്റത്.

## Article Content

സ്കൂട്ടർ യാത്രയ്ക്കിടെ കേബിൾ വയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്ക്. കോടതി ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളിയിലെ മുഹമ്മദ് ഷാനിനാണ് പരിക്കേറ്റത്.

ഇക്കഴിഞ്ഞ 15ന് രാത്രി എട്ടുമണിക്ക് ചെറുകുന്ന് പുന്നച്ചേരിയിലാണ് അപകടം. പരാതിയിൽ പുന്നച്ചേരിയിൽ കേബിൾ ജോലി ചെയ്തു വരികയായിരുന്ന സ്വകാര്യ കേബിൾ നെറ്റ്‌വർക്ക് ഓപ്പറേറ്റർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272119/case)