---
title: "അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു"
english_title: "vehicle auction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27202/vehicle-auction"
published_at: "2022-02-19T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62109baa8c5d6_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു

> **Lead Summary:** **തളിപ്പറമ്പ് : **കണ്ണൂർ റൂറൽ ജില്ലാ പരിധിയിലെ സ്റ്റേഷനുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ തിങ്കളാഴ്ച ലേലം ചെയ്യും. വിവിധകേസുകളിൽ പിടികൂടിയ അവകാശികളില്ലാത്ത 143 വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. പകൽ 11 മുതൽ 3.30 വരെ ഓൺലൈനായാണ് ലേലം. 11 സ്റ്റേഷനുകളിലായി കെട്ടിക്കിടക്കുന്നതാണ് വാഹനങ്ങൾ.

## Article Content

**തളിപ്പറമ്പ് : **കണ്ണൂർ റൂറൽ ജില്ലാ പരിധിയിലെ സ്റ്റേഷനുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ തിങ്കളാഴ്ച ലേലം ചെയ്യും. വിവിധകേസുകളിൽ പിടികൂടിയ അവകാശികളില്ലാത്ത 143 വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. പകൽ 11 മുതൽ 3.30 വരെ ഓൺലൈനായാണ് ലേലം. 11 സ്റ്റേഷനുകളിലായി കെട്ടിക്കിടക്കുന്നതാണ് വാഹനങ്ങൾ.

എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. കഴിഞ്ഞ ഡിസംബറിൽ 180 ഓളം വാഹനങ്ങൾ ലേലം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് 21ന് നടക്കുന്ന ലേലം.

139 വാഹനങ്ങളും പഴകിയ സ്‌ക്രാപ്പ് വാഹനങ്ങളാണ്. നാലെണ്ണം പ്രവർത്തനക്ഷമമായവയാണ്. ഇവയിൽ ഭൂരിഭാഗവും ബൈക്കുകളാണ്. വാഹനങ്ങൾ 20 വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരുടെ അനുമതിയോടെ പരിശോധിക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27202/vehicle-auction)