---
title: "കടയില്‍ അതിക്രമിച്ച്കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍"
english_title: "A young man was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272016/a-young-man-was-arrested"
published_at: "2025-02-22T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b94cd3ad4ab_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കടയില്‍ അതിക്രമിച്ച്കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

> **Lead Summary:** **പയ്യന്നൂര്‍: **കടയില്‍ അതിക്രമിച്ച്കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.ചെറുകുന്ന് സ്വദേശി സുദീപ് എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

## Article Content

**പയ്യന്നൂര്‍: **കടയില്‍ അതിക്രമിച്ച്കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.ചെറുകുന്ന് സ്വദേശി സുദീപ് എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

ഇന്നലെ വൈകുന്നേരം 6.20 ന് പയ്യന്നൂര്‍ നഗരസഭാ കോംപ്ലക്‌സിലെ ജെ.ആര്‍.ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.ഇവിടെ ജോലി ചെയ്തിരുന്ന ഏഴോം കണ്ണോത്തെ കടാങ്കോട്ട് വളപ്പില്‍ കെ.വി.സീമയുടെ(43)തലക്കാണ് യുവാവ് കടയില്‍ ഉണ്ടായിരുന്ന പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചത്.

പരിക്കേറ്റ സീമയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272016/a-young-man-was-arrested)