---
title: "നൂറു വർഷം പിന്നിടുന്ന മാടായി ബി ഇഎം എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു"
english_title: "madai bms"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272013/madai-bms"
published_at: "2025-02-22T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b94b1b03674_news-card.jpg"
keywords: []
---

# നൂറു വർഷം പിന്നിടുന്ന മാടായി ബി ഇഎം എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു

> **Lead Summary:** **പഴയങ്ങാടി: **നൂറു വർഷം പിന്നിടുന്ന മാടായി ബി ഇഎം എൽ പി സ്കൂൾ വാർഷികാഘോഷ പരിപാടികൾ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായികാരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടി എ പ്രസിഡണ്ട് രമ അധ്യക്ഷയായി.

## Article Content

**പഴയങ്ങാടി: **നൂറു വർഷം പിന്നിടുന്ന മാടായി ബി ഇഎം എൽ പി സ്കൂൾ വാർഷികാഘോഷ പരിപാടികൾ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായികാരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടി എ പ്രസിഡണ്ട് രമ അധ്യക്ഷയായി.

എസ് ആർ ജി കൺവീനർ വിജി എൻവിറിപ്പോർട്ട് അവതരിപ്പിച്ചു . ലോക്കൽ മാനേജർ റവറന്റ് ഫാദർ റോബർട്ട് ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി ,വിവിധ സ്കോളർഷിപ്പുകളും , സമ്മാനങ്ങളും ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.

പഞ്ചായത്ത് അംഗം എ മുനീർ ,നാടകകാരനും സിനിമ തിരക്കഥാകൃത്തുമായ പ്രകാശ് വാടിക്കൽ , തൗഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനധ്യാപിക ഐവി ടീച്ചർക്ക് ഉപഹാരങ്ങളും നൽകി. ഐവിടീച്ചർ സ്വാഗതം പറഞ്ഞു .സ്റ്റാഫ് സെക്രട്ടറി ജ്യോതി മിനിമോൾ നന്ദിയും പറഞ്ഞു. കുട്ടികളുടെ നയനാനന്ദകരമായ നൃത്തനൃത്യങ്ങളും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272013/madai-bms)