---
title: "കണ്ണൂർ സ്വദേശിയെ മഹാരാഷ്ട്രയിൽ കൊന്ന് കിണറ്റിൽ തള്ളി"
english_title: "murder at maharashtra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27200/murder-at-maharashtra"
published_at: "2022-02-19T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621099f4b5788_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയെ മഹാരാഷ്ട്രയിൽ കൊന്ന് കിണറ്റിൽ തള്ളി

> **Lead Summary:** **മുംബൈ: ** ഒളിവിൽ കഴിയുകയായിരുന്ന വരാപ്പുഴ പീഡന കേസ് പ്രതി കണ്ണൂർ പയ്യന്നൂർ സ്വദേശി വിനോദ് കുമാറിനെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കാശിദ് ഗ്രാമത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**മുംബൈ: ** ഒളിവിൽ കഴിയുകയായിരുന്ന വരാപ്പുഴ പീഡന കേസ് പ്രതി കണ്ണൂർ പയ്യന്നൂർ സ്വദേശി വിനോദ് കുമാറിനെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കാശിദ് ഗ്രാമത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്തെ റിസോർട്ടിലെ മസാജ് പാർലറിൽ ജോലിചെയ്തുവരികയായിരുന്നു. റിസോർട്ടിനടുത്തുള്ള ആദിവാസി കോളനിയിൽ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അടിച്ചുകൊന്നു മൃതദേഹത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നു.

എട്ടാം തീയതിയാണ്​ കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത് . അന്വേഷണത്തിനൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം റായ്ഗഡിൽ സംസ്കരിച്ചു. കേരളത്തിൽ 32 ഓളം കേസുകൾ വിനോദിനെ തിരെയുണ്ട്. വരാപ്പുഴയിലെ കേസുകളിൽ ഒന്നിൽ വിനോദിനെ വെറുതെ വിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27200/murder-at-maharashtra)