---
title: "സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്"
english_title: "Gold rate "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/271867/gold-rate"
published_at: "2025-02-21T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b8477e3bbf0_Screenshot_20241214_114857_Google.jpg"
keywords: []
---

# സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

> **Lead Summary:** തിരുവനന്തപുരം: റെക്കോർഡുകൾ മറികടന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നൽകേണ്ടത്.

## Article Content

തിരുവനന്തപുരം: റെക്കോർഡുകൾ മറികടന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നൽകേണ്ടത്.

ഒരു ഗ്രാമിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. 8025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. അടുത്ത ദിവസങ്ങളിൽ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് വില കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/271867/gold-rate)