---
title: "മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ടു വാഹനങ്ങൾ സഹിതം  മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "mdma case at thalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27185/mdma-case-at-thalassery"
published_at: "2022-02-19T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62108c5e9a4be_news card.jpg"
keywords: []
---

# മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ടു വാഹനങ്ങൾ സഹിതം  മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എം ഡി എം എ യുമായി തലശ്ശേരി വേറ്റുമ്മൽ സ്വദേശി അനീഷ് ടി.കെ. പുല്യോട് സ്വദേശി റിസ്വാൻ കെ.പി പഴശ്ശി കരേറ്റയിലെ റയീസ് പി എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

## Article Content

കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എം ഡി എം എ യുമായി തലശ്ശേരി വേറ്റുമ്മൽ സ്വദേശി അനീഷ് ടി.കെ. പുല്യോട് സ്വദേശി റിസ്വാൻ കെ.പി പഴശ്ശി കരേറ്റയിലെ റയീസ് പി എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

പിണറായി  എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ബി. ജിഹാദും പാർട്ടിയും നടത്തിയ 'ആസൂത്രിത നിക്കത്തിൽ ബംഗളൂരിൽ നിന്നും സ്ഥിരമായി ന്യൂജൻ മയക്ക് മരുന്ന് തലശ്ശേരിയിലേക്ക് കടത്തുന്ന മൂന്ന് യുവാക്കളെ ഇവർ സഞ്ചരിച്ച രണ്ട് കാറുകളിൽ നിന്നും പിടികൂടിയത്. കതിരൂർ വേററുമ്മലിലെ ഷാദുലിമൻസിലിൽ ടി.കെ.അനിഷ് (35), പുല്യോട്ടെ സന മൻസിലിൽ കെ.പി. റിസ്വാൻ (28), ഇരിട്ടി പഴശ്ശിക്കടുത്ത കരേറ്റയിലെ അടിയോട് വീട്ടിൽ പി.റയിസ് (26) എന്നിവരാണ് 40 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് .

ഇതിന് മാർക്കറ്റിൽ 5 ലക്ഷത്തിലേറെ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഴ്ചകളോളം നിരീക്ഷിച്ച ശേഷം ഇവരുടെ നിക്കങ്ങളും യാത്രാ വഴികളും മനസിലാക്കിയ എക്സൈസുകാർ മാങ്ങാട്ടിടം  മൂന്നാംപീടികക്കടുത്ത് വച്ചാണ് ലഹരി വാഹക സംഘത്തെ ഇവർ സഞ്ചരിച്ച വാഹനങൾ സഹിതം കൈയ്യോടെ പിടികൂടിയത്.

-കെ.എൽ.  58 വൈ 8324 ഹോണ്ട സിവിക് ,കെ, എൽ.58- ആർ.2270  മാരുതി സുസുക്കി വാഗണർ കാറുകളാണ് കസ്റ്റഡിയിലുള്ളത് . പ്രതികളെ പറ്റി  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  ഇവരുടെ അന്തർ സംസ്ഥാന യാത്രകൾ എക്സൈസ് സൈബർ സെൽ പിന്തുടർന്ന് വരികയായിരുന്നു. വടകര നർകോട്ടിക് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ലഹരിമരുന്ന് പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ നിസാർ കുലോത്ത്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) യു. ഷെനിത്ത് രാജ് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ.സമീർ ,.കെ.പി.ഷിനു, എം.കെ..സുമേഷ് . ജിനേഷ് നരിക്കോടൻ, പി.ടി.ശരത് ,.വനിതാ സിവിൽ എക്സൈസ് ഓഫീസർ ശിൽപ്പ കേളോത്ത് എക്സൈസ് ഡ്രൈവർ സുകേഷ് പി. എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27185/mdma-case-at-thalassery)