---
title: "അഴീക്കോട് വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി: അഞ്ച് പേർക്ക് പരിക്ക് "
english_title: "Fireworks "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/271755/fireworks"
published_at: "2025-02-21T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b7f61908212_AVvXsEib1CCRytjJPyD_YgGMMU8t-GDl9vfTkmuLrHcMNyLVL1mzAGtC6kbpJWFjXkXS4gNFwch8U8TDl0QzqFMJ7u3wrNnANHAYoTE7i-B2CjQDi3aI_fpoX44lUBnJUZfKd16wgnRRttmxhGg27mLLE7RVg3xC7AE9u7g5jjR4-7XMDi4x2DqZINf5lK_5a8E.jpg"
keywords: []
---

# അഴീക്കോട് വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി: അഞ്ച് പേർക്ക് പരിക്ക് 

> **Lead Summary:** കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു.

## Article Content

കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു.

ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയാണ് സംഭവം.

തെയ്യം കാണാൻ നിന്നിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് അമിട്ട് വീണത്. പന്ത്രണ്ടുവയസുള്ള കുട്ടിയടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റ ആളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/271755/fireworks)