---
title: "ഉഷാകുമാരിയുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥയുടെ മാനസിക ഉപദ്രവമാണെന്ന് ഭർത്താവിൻ്റെ പരാതി"
english_title: "Suicide of usha kumari "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/271657/suicide-of-usha-kumari"
published_at: "2025-02-20T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഉഷാകുമാരിയുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥയുടെ മാനസിക ഉപദ്രവമാണെന്ന് ഭർത്താവിൻ്റെ പരാതി

> **Lead Summary:** തളിപ്പറമ്പ്: പ്രൈമറി ഹെൽത്ത് സെൻ്ററിലെ ക്ലാർക്കായിരുന്ന ഉഷാകുമാരിയുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥയുടെ മാനസിക ഉപദ്രവമാണെന്ന് ഭർത്താവിൻ്റെ പരാതി. കരിമ്പം ഒറ്റപ്പാല നഗറിലെ കെ. രവീന്ദ്രനാണ് തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ഉഷാകുമാരി ജോലി ചെയ്തിരുന്ന ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫിസറായ ഡോ. പി.വി അനിതയ്ക്കെതിരെയാണ് പരാതി. 

## Article Content

തളിപ്പറമ്പ്: പ്രൈമറി ഹെൽത്ത് സെൻ്ററിലെ ക്ലാർക്കായിരുന്ന ഉഷാകുമാരിയുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥയുടെ മാനസിക ഉപദ്രവമാണെന്ന് ഭർത്താവിൻ്റെ പരാതി. കരിമ്പം ഒറ്റപ്പാല നഗറിലെ കെ. രവീന്ദ്രനാണ് തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ഉഷാകുമാരി ജോലി ചെയ്തിരുന്ന ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫിസറായ ഡോ. പി.വി അനിതയ്ക്കെതിരെയാണ് പരാതി. 

മേലുദ്യോഗസ്ഥയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടത്തി ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ ഉഷാകുമാരിയുടെ ആരോഗ്യ സ്ഥിതി പരിഗണിക്കാതെ സ്ഥലം മാറ്റുകയും വി.ആർ.എസ് എടുക്കുന്നതിനുള്ള ബാധ്യതാ സർട്ടിഫിക്കറ്റ് നൽകാതെ പീഡിപ്പിച്ചുവെന്നും ഇതിൽ മനംനൊന്താണ് ഉഷാകുമാരി ആത്മഹത്യ ചെയ്തതെന്നുമാണ് രവീന്ദ്രൻ്റെ പരാതി. 

ദീർഘകാലം ഒടുവള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സീനിയർ ക്ലാർക്കായിരുന്ന ഉഷാകുമാരിയെ അടുത്ത കാലത്താണ് കുടിയാൻമലയിലേക്ക് സ്ഥലം മാറ്റിയത്. ദേശീയ ആരോഗ്യ മിഷൻ്റെയും ജില്ലാ മെഡിക്കൽ ഓഫിസറുടെയും മറ്റ് പദ്ധതികളുടെയും ഫണ്ട് പല പേരുകളിൽ വൗച്ചർ ഉണ്ടാക്കി കൈക്കലാക്കിയെന്നും ഇത് ക്ലാർക്ക് എന്ന നിലയിൽ ചോദ്യം ചെയ്തതിന് തന്നെ തെറി വിളിക്കുകയും തൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കാതെ കുടിയാൻമലയിലേക്ക് സ്ഥലം മാറ്റിയെന്നും. കൂടാതെ സ്വയം വിരമിക്കലിന് ആവശ്യമായ രേഖകൾ നൽകാതെയും തന്നെ പീഡിപ്പിക്കുന്നതായും താൻ വളരെയേറെ പ്രതിസന്ധിയിലാണെന്നും സർവ്വീസ് കാര്യങ്ങൾ ശരിയാക്കുന്നതിന് സഹായിക്കണമെന്നും ഉഷാകുമാരി ഡി.എം.ഒയ്ക്ക് കൊടുത്ത പരാതിയിൽ പറയുന്നുണ്ട് .ജനുവരി 26നാണ് ഉഷാകുമാരിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/271657/suicide-of-usha-kumari)