---
title: "പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു"
english_title: "Applications are invited for awards"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/271412/applications-are-invited-for-awards"
published_at: "2025-02-19T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5c5204a88c_download_(2).jpg"
keywords: []
---

# പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂർ പ്രസ്‌ക്ലബിന്റെ സ്ഥാപക പ്രസിഡണ്ടും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ സ്മരണയ്ക്കായി പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. റൂറൽ റിപ്പോർട്ടിങ്ങിനാണ് പുരസ്‌കാരം നല്‍കുക. പതിനായിരം രൂപ ക്യാഷ് അവാര്‍ഡും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

## Article Content

**കണ്ണൂര്‍: **കണ്ണൂർ പ്രസ്‌ക്ലബിന്റെ സ്ഥാപക പ്രസിഡണ്ടും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ സ്മരണയ്ക്കായി പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. റൂറൽ റിപ്പോർട്ടിങ്ങിനാണ് പുരസ്‌കാരം നല്‍കുക. പതിനായിരം രൂപ ക്യാഷ് അവാര്‍ഡും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

2024 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയാവണം. പ്രസിദ്ധീകരിച്ച പേജിന്റെ ഒറിജിനലും മൂന്ന് പകർപ്പുകളും, ബയോ ഡാറ്റയും ജോലിചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം അയക്കണം. ഒരാളുടെ ഒരു എന്‍ട്രി മാത്രമേ സ്വീകരിക്കൂ. എന്‍ട്രികള്‍ 2025 മാർച്ച് 5 വരെ സ്വീകരിക്കും.

അയക്കുന്ന കവറിനുപുറത്ത് 'പാമ്പൻ മാധവൻ സ്മാരക അവാർഡ്' എന്ന് രേഖപ്പെടുത്തണം.

വിലാസം : സെക്രട്ടറി, കണ്ണൂർ പ്രസ് ക്ലബ്, കണ്ണൂർ-670001.

ഫോണ്‍ : 04972700638

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/271412/applications-are-invited-for-awards)