---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണം;15000 രൂപ പിഴ ചുമത്തി"
english_title: "Unscientific waste management"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/271410/unscientific-waste-management"
published_at: "2025-02-19T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5c46b0fce8_Untitled-2-web.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണം;15000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ശ്രീകണ്ഠപുരം ടൗണിൽ സ്ഥിതി ചെയ്യുന്ന കെ. വി. കെ ബിൽഡിംഗ്‌, ചെമ്പന്തൊട്ടിയിൽ പ്രവർത്തിച്ചു വരുന്ന മരിയ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ശ്രീകണ്ഠപുരം ടൗണിൽ സ്ഥിതി ചെയ്യുന്ന കെ. വി. കെ ബിൽഡിംഗ്‌, ചെമ്പന്തൊട്ടിയിൽ പ്രവർത്തിച്ചു വരുന്ന മരിയ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി.

മാലിന്യങ്ങൾ കൂട്ടി ഇട്ടതിനും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പലയിടങ്ങളിലായി കൂട്ടി ഇട്ട് കത്തിച്ചതിനുമാണ് കെ. വി. കെ ബിൽഡിങ്ങിന് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തിയത്.സ്ഥാപനത്തിൽ നിന്നും മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്നും പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി.

മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതിന്‌ ചെമ്പന്തൊട്ടിയിൽ പ്രവർത്തിച്ചു വരുന്ന മരിയ ഹോട്ടലിന് സ്‌ക്വാഡ് 5000 രൂപയും പിഴ ചുമത്തി.കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരമാണ് രണ്ട് സ്ഥാപനങ്ങൾക്കും സ്‌ക്വാഡ് പിഴ ചുമത്തിയത്. തുടർനടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സതീഷ് പി വി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/271410/unscientific-waste-management)