---
title: "ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു തീപ്പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു"
english_title: "obituary koohuparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27124/obituary-koohuparamb"
published_at: "2022-02-18T21:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fc0873a5c3_download.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു തീപ്പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

> **Lead Summary:** കൂത്തുപറമ്പ് പാലാപറമ്പിൽ ബൈക്ക് കത്തി പൊള്ളലേറ്റ യുവാവ് മരിച്ചു. നരവൂർ സ്വദേശി പയേരി അനീഷ് ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

കൂത്തുപറമ്പ് പാലാപറമ്പിൽ ബൈക്ക് കത്തി പൊള്ളലേറ്റ യുവാവ് മരിച്ചു. നരവൂർ സ്വദേശി പയേരി അനീഷ് ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പാലാപ്പറമ്പ് റോഡിൽ ലക്ഷം വീട് കോളനിക്ക് സമീപമാണ് സംഭവം നടന്നത്. നരവൂർ സ്വദേശിയായ അനീഷ് കുമാർ യാത്ര ചെയ്തിരുന്ന ബൈക്കിനാണ് തീപിടിച്ചത്. തീആളിപ്പടരുന്നതിനിടയിൽ യുവാവ് നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തൊഴിലാളികൾ തീകെടുത്തിയ ശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27124/obituary-koohuparamb)