---
title: "പി.കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റ്"
english_title: "p kunjaavu haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27084/p-kunjaavu-haji"
published_at: "2022-02-18T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f8a25c7a29_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# പി.കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റ്

> **Lead Summary:** **കോഴിക്കോട്: **വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.

## Article Content

**കോഴിക്കോട്: **വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.

അന്തരിച്ച ടി. നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തത്. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഐകകണ്ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്‍റിന്‍റെ ചുമതല നൽകാൻ തീരുമാനമായത്. താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27084/p-kunjaavu-haji)