---
title: "സി ഡി എം ഇ എ സ്പോർട്സ്‌ അക്കാഡമി സ്ഥാപിക്കും: മഹമൂദ്‌ അള്ളാംകുളം"
english_title: "mahamood allamkulam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27083/mahamood-allamkulam"
published_at: "2022-02-18T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f88d13f42a_Untitled-2 web.jpg"
keywords: []
---

# സി ഡി എം ഇ എ സ്പോർട്സ്‌ അക്കാഡമി സ്ഥാപിക്കും: മഹമൂദ്‌ അള്ളാംകുളം

> **Lead Summary:** **തളിപ്പറമ്പ:** കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിന്‌ വേണ്ടി സി ഡി എം എ യുടെ കീഴിൽ സ്പോർട്സ്‌ അക്കാദമി സ്ഥാപിക്കുമെന്ന് സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ്‌ അള്ളാംകുളം പ്രസ്താവിച്ചു. കെവി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള ഒന്നാമത്‌ സി ഡി എം ഇ എ സ്റ്റാഫ്‌ പ്രീമിയർ ലീഗ്‌ ജേതാക്കൾക്കുള്ള ട്രോഫി വിതരണം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ:** കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിന്‌ വേണ്ടി സി ഡി എം എ യുടെ കീഴിൽ സ്പോർട്സ്‌ അക്കാദമി സ്ഥാപിക്കുമെന്ന് സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ്‌ അള്ളാംകുളം പ്രസ്താവിച്ചു. കെവി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള ഒന്നാമത്‌ സി ഡി എം ഇ എ സ്റ്റാഫ്‌ പ്രീമിയർ ലീഗ്‌ ജേതാക്കൾക്കുള്ള ട്രോഫി വിതരണം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂർണ്ണമന്റ്‌ ഡോ: ഖലീൽ ചൊവ്വയുടെ അധ്യക്ഷതയിൽ സി ഡി എം ഇ എ പ്രസിഡണ്ട് അഡ്വ.പി.മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഇസ്മായിൽ ഒലായിക്കര, ഡോ.അബ്ദുൾ സലാം, അബ്ദുൾ കരീം പി.കെ തുടങ്ങിയവർ സംസാരിച്ചു. വ്യക്തിഗത ട്രോഫികൾ ഡോ: നഫീസ ബേബി, ഡോ: അബ്ദുറഹ്മാൻ കെ, പ്രൊഫ: മഹേഷ്‌, പ്രൊഫ: ഫാസില ബദരിയ്യ നഗർ, മഹറൂഫ്‌ അണിയാത്ത്‌, പ്രൊഫ: സിറാജ്‌, കെ പി മുജീബ്‌ മാസ്റ്റർ, പി സയീദ്‌ മാസ്റ്റർ, സുഹൈൽ മാസ്റ്റർ, ജാഫർ ബദരിയ്യ, എം സിദ്ധീഖ്‌, ഷജ്മീൻ ഏഴോം, മിഖ്‌ദാദ്‌ ചപ്പൻ, എസ്‌ കുഞ്ഞിപ്പോക്കർ എന്നിവർ വിതരണം ചെയ്തു.

സി ഡി എം ഇ എ യുടെ കീഴിലുള്ള സർ സയ്യിദ്‌ കോളേജ്‌, ഇൻസ്റ്റിറ്റ്യൂട്ട്‌, ഹയർ സെക്കണ്ടറി സ്കൂൾ, കേയി സാഹിബ്‌ ട്രെയിനിംഗ്‌ കോളെജ്‌ എന്നീ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരാണ്‌ 5 ടീമുകളായി ഏറ്റുമുട്ടിയത്‌. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സർ സയ്യിദ്‌ വാരിയേർസ്സ്‌ വിന്നേഴ്സും, സർ സയ്യിദ്‌ ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സും കരഗതമാക്കി.

റണ്ണേഴ്സിനുള്ള ട്രോഫി വിതരണം സി ഡി എം ഇ എ എക്സിക്യുട്ടീവ്‌ മെമ്പർ കെ.മുഹമ്മദ് ബഷീർ നിർവഹിച്ചു. ചടങ്ങിന്‌ പ്രീമിയർ ലീഗ് സംഘാടക സമിതി കൺവീനർ ഷിജിൽ കെ സ്വാഗതവും പ്രൊഫ: സിദ്ധീഖ്‌ പി സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27083/mahamood-allamkulam)