---
title: "യുവാവ് ചെക്ക്ഡാമില്‍ മുങ്ങി മരിച്ചു"
english_title: "johny"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270778/johny"
published_at: "2025-02-17T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2d8afc0a59_Untitled-2-web.jpg"
keywords: []
---

# യുവാവ് ചെക്ക്ഡാമില്‍ മുങ്ങി മരിച്ചു

> **Lead Summary:** **ചിറ്റാരിക്കാല്‍:** ചെക്ക്ഡാമില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മാലോം പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല വീട്ടില്‍ ജോണി-ജാന്‍സി ദമ്പതികളുടെ മകന്‍ അബിന്‍ ജോണിആണ് മരിച്ചത്.

## Article Content

**ചിറ്റാരിക്കാല്‍:** ചെക്ക്ഡാമില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മാലോം പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല വീട്ടില്‍ ജോണി-ജാന്‍സി ദമ്പതികളുടെ മകന്‍ അബിന്‍ ജോണിആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4.30 കൂട്ടുകാരോടൊപ്പം മാങ്ങോട് പുഴയില്‍ നരമ്പച്ചേരി ചെക്ക്ഡാമില്‍ കുളിച്ചുകൊണ്ടിരിക്കെ മുങ്ങിത്താഴുകയായിരുന്നു. സഹോദരങ്ങള്‍: ആല്‍ബിന്‍, ആല്‍ബര്‍ട്ട്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270778/johny)