---
title: "വില്ലേജ് ഹട്ട് വിപണന സമുച്ചയത്തിൻ്റെ ഉദ്ഘാടനം 17ന് "
english_title: "village hut"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270616/village-hut"
published_at: "2025-02-16T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b19fa405faf_vac.jpg"
keywords: []
---

# വില്ലേജ് ഹട്ട് വിപണന സമുച്ചയത്തിൻ്റെ ഉദ്ഘാടനം 17ന് 

> **Lead Summary:** **അഴീക്കോട്:**നിർമാണം പൂർത്തീകരിച്ച് ഒരു വ്യാഴവട്ടക്കാലം പിന്നിട്ട അഴീക്കോട് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള വില്ലേജ് ഹട്ട് വിപണന സമുച്ചയത്തിൻ്റെ ഉദ്ഘാടനം 17 ന് നടക്കും.

## Article Content

**അഴീക്കോട്:**നിർമാണം പൂർത്തീകരിച്ച് ഒരു വ്യാഴവട്ടക്കാലം പിന്നിട്ട അഴീക്കോട് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള വില്ലേജ് ഹട്ട് വിപണന സമുച്ചയത്തിൻ്റെ ഉദ്ഘാടനം 17 ന് നടക്കും.

സാങ്കേതിക കാരണത്താൽ ചുവപ്പു നാടയിൽ കുടുങ്ങിയ വില്ലേജ് ഹട്ട് വാടകയ്ക്ക് കൊടുത്ത് തുറന്നു പ്രവർത്തിക്കാൻ നിരവധി തവണ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് നീട്ടികൊണ്ടുപോവുകയാണുണ്ടായത്.മൂന്നു മാസത്തിനകം വിപണന കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ സാധി ക്കുമെന്ന് കഴിഞ്ഞ വർഷം ഫിബ്രുവരിയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. അജീഷ് പറഞ്ഞതായിരുന്നു.പുതുക്കിയ നിയമാവലി പ്രകാരം കെട്ടിടത്തിലെ മുറികളിൽ സ്വയംസ ഹായ സംഘങ്ങൾക്കും മറ്റ് തൊഴിൽ സംരംഭകർക്കും മുൻഗണന നൽകിയാണ് വാടകയ്ക്ക് നൽകുക.

അത്തരക്കാരുടെ അഭാവത്തിൽ മറ്റുള്ളവർക്കും നൽകുമെന്നതായിരുന്നു പുതുക്കിയ നിയമാവലി. അപ്രകാരമുള്ളവരുടെ വാടക ടെണ്ടർ ഇന്നലെ അവസാനിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.പുതിയ തീരുമാന പ്രകാരം അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ. അജീഷിൻ്റെ അധ്യക്ഷതയിൽ അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് 17 ന് ഉദ്ഘാടനം നിർവഹിക്കും.

വർഷങ്ങൾക്ക് മുമ്പേ നിർമാണം പൂർത്തീക രിച്ചിട്ടും അഴീക്കോട് പഞ്ചായത്തും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള അവകാശത്തർക്കത്തിൽ ഒരു പതിറ്റാണ്ടുകാലമായി പൂട്ടിക്കിടന്ന വില്ലേജ് ഹട്ട് വിപണന കേന്ദ്ര സമുച്ചയത്തിന് ഒരു നീണ്ട കഥ പറയുവാനുണ്ട്.2009ൽ നിർമാണം തുടങ്ങിയ വില്ലേജ് ഹട്ട് 2012ൽ പൂർത്തീകരിച്ചു. 2012 ജൂൺ 16ന് അന്നത്തെ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നു.

50 ലക്ഷത്തോളം രൂപ ചെലവിലാണ് അഴീക്കോട് പഞ്ചായത്ത് വിട്ടു നൽകിയ 19.5 സെന്റ് സ്ഥലത്ത് കണ്ണൂർ ബോക്ക് വിപണനകേന്ദ്രം ഒരുക്കിയത്. ഇതിൽ കേന്ദ്രസർക്കാർ 13 ലക്ഷം, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 26 ലക്ഷം, അഴി ക്കോട് പഞ്ചായത്ത് 10 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചാണ് 18 കടകളുള്ള വില്ലേജ് ഹട്ട് നിർമിച്ചത്.

അഴീക്കോട് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും തമ്മിലുള്ള അവകാശ തർക്കം കാരണമാണ് പ്രവർത്തനം നിലച്ചത്.ഇത് പരിഹരിക്കാൻ 2013ൽ ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്ക് തുല്യാവകാശം നൽകാമെന്ന നിർദേശം മുന്നോട്ടുവെച്ചെങ്കിലും അത് നടപ്പായില്ല. തുടർന്ന് 2018ൽ കലക്ടറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്നെങ്കിലും അതും പരാചയപ്പെട്ടു.

തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ ഏകീകരണം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെന്ന ഭേദമില്ലാതെ പ്രവർത്തിക്കണമെന്ന സാഹചര്യവും നിലവിൽവന്നു. ഇതോടെ 2022ലെ പഞ്ചായത്ത് ദിനാചരണത്തിന്റെ ഭാഗമായി ചേർന്ന കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് യോഗ ത്തിൽ വർഷങ്ങളായി പൂട്ടിക്കിടന്ന വിപണന കേന്ദ്രം തർക്കം മാറ്റി നിർത്തി അഴിക്കോട് പഞ്ചായത്തിന് വിട്ടുകൊടുക്കാൻ ഭരണസമിതി തീരുമാനമെടുത്തിരുന്നുവെന്നാണ് അന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജിഷ പറഞ്ഞത്. ഇപ്പോൾ അഴിക്കോട് പഞ്ചായത്ത് കെട്ടിടം നവീകരിക്കാനും വൈദ്യു തി കണക്ഷൻ നേടാനുമായി 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു. പുതിയ ബൈലോയും ഉണ്ടാക്കിയ ശേഷമാണ് കെട്ടിടം വാടകയ്ക്ക് നൽകാൻ ധാരണയായത്.

അഴീക്കോട് നിയോജ മണ്ഡലം എം.എൽ.എ ശ്രീ. കെ. വി. സുമേഷ് ഉദ്ഘാടനം നടത്തുന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനാകും.അഴീക്കോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗിരീഷ് കുമാർഅജീഷ്. കെ (പ്രസിഡണ്ട്, അഴീക്കോട് ഗ്രാമ പഞ്ചായത്ത്)കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സി. ജിഷ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചേയർമാൻ അഡ്വ. ടി. സരള തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270616/village-hut)