---
title: "തദ്ദേശ ഭരണ ഫണ്ട് ദുർവിനിയോഗം ചെയ്യരുത്: അബ്ദുൽ കരീം ചേലേരി"
english_title: "Abdul Karim Cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270511/abdul-karim-cheleri"
published_at: "2025-02-15T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0acf0e7484_Untitled-2-web.jpg"
keywords: []
---

# തദ്ദേശ ഭരണ ഫണ്ട് ദുർവിനിയോഗം ചെയ്യരുത്: അബ്ദുൽ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ: **എ.കെ.ജി. പഠന ഗവേഷണ കേന്ദ്രവും പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസ്സിൻ്റെ നടത്തിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് പണം നൽകി പൊതു ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത വേണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി.

## Article Content

**കണ്ണൂർ: **എ.കെ.ജി. പഠന ഗവേഷണ കേന്ദ്രവും പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസ്സിൻ്റെ നടത്തിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് പണം നൽകി പൊതു ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത വേണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി.

തദ്ദേശ സ്വയംഭരണ വകപ്പിൻ്റെ 23 -01-2025 ലെ എൽ.എസ് ജി.ഡി/239/2025 നമ്പർ ഉത്തരവ് പ്രകാരം അന്താരാഷ്ട്ര പഠന കോൺഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 50000 രൂപ വരെ ചെലവഴിക്കുന്നതിന് അനുവാദം നൽകി കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അത് പ്രകാരം പല തദ്ദേശഭരണ സ്ഥാപനങ്ങളും പ്രസ്തുത വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി പണം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തികഞ്ഞ അധികാര ദുർവിനിയോഗവും ദുർവ്യയവുമാണിത്. സി.പി.എം. നിയന്ത്രിത പഠന ഗവേഷണ സ്ഥാപനങ്ങൾ നടത്തുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസ്സ് തികഞ്ഞ സി.പി.എം മേളയായിരിക്കുമെന്നതിൽ സംശയമില്ല. ഇതിൻ്റെ നടത്തിപ്പിന് പൊതുഖജനാവിൽ നിന്ന് പണം ചെലവഴിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആയതിനാൽ അത്തരം തീരുമാനങ്ങളിൽ നിന്ന് ഭരണ സമിതികൾ പിന്തിരിയണമെന്നും അബ്ദുൽ കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270511/abdul-karim-cheleri)