---
title: "സംസ്ഥാനത്ത് ചൂട് കനക്കുന്ന"
english_title: "High temperature "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270385/high-temperature"
published_at: "2025-02-15T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b02ea841a49_Screenshot_20250208_174722_Google.jpg"
keywords: []
---

# സംസ്ഥാനത്ത് ചൂട് കനക്കുന്ന

> **Lead Summary:** കണ്ണൂർ: കൊടും വേനലിൻ്റെ വരവറിയിച്ച് സംസ്ഥാനത്ത് ചൂട് കനക്കുന്നു. ബുധനാഴ്‌ച സംസ്ഥാനത്ത് ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. മട്ടന്നൂർ വിമാനത്താ വളത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.7 ഡി ഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൃശൂർ ജില്ലയിൽ വെള്ളാനി ക്കരയാണ് തൊട്ടുതാഴെ. 36.4 ഡി ഗ്രി സെൽഷ്യൽസാണ് വെള്ളാനിക്കരയിലെ ഉയർന്ന താപനില. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ താപനില കൂടുകയാണ്.

## Article Content

കണ്ണൂർ: കൊടും വേനലിൻ്റെ വരവറിയിച്ച് സംസ്ഥാനത്ത് ചൂട് കനക്കുന്നു. ബുധനാഴ്‌ച സംസ്ഥാനത്ത് ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. മട്ടന്നൂർ വിമാനത്താ വളത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.7 ഡി ഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൃശൂർ ജില്ലയിൽ വെള്ളാനി ക്കരയാണ് തൊട്ടുതാഴെ. 36.4 ഡി ഗ്രി സെൽഷ്യൽസാണ് വെള്ളാനിക്കരയിലെ ഉയർന്ന താപനില. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ താപനില കൂടുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം ഉയർന്ന താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂലിലാണ്. 37.8 ഡിഗ്രി സെൽഷ്യസ്. രണ്ടാം സ്ഥാനത്താണ് കണ്ണൂർ വിമാനത്താവളത്തിലെ താപനില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270385/high-temperature)