---
title: "സി പി ഐ നേതാവും തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ കെ പൊതുവാൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "AK podudhuwal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270233/ak-podudhuwal"
published_at: "2025-02-14T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af0afe43e08_news-card.jpg"
keywords: []
---

# സി പി ഐ നേതാവും തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ കെ പൊതുവാൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**സി പി ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും പതിനഞ്ച് വർഷം തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ കെ പൊതുവാൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:**സി പി ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും പതിനഞ്ച് വർഷം തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ കെ പൊതുവാൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കാഞ്ഞിരങ്ങാട്ടെ സി കെ ചന്ദ്രപ്പൻ സ്മാരകത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ സിക്രട്ടറി സി പി സന്തോഷ്കുമാർ ഉൽഘാടനം ചെയ്തു .തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി പി കെ മുജീബ് റഹമാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ അനുസ്മരണ പ്രഭാഷണം നടത്തി.

തളിപ്പറമ്പ മണ്ഡലം അസി: സെക്രട്ടരി ടി വി നാരായണൻ, സെക്രട്ടറിയേറ്റ് അംഗങ്ങയെ സി ലക്ഷമണൻ ,പി വി ബാബു,എ ബാലകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പയ്യരട്ട ഗംഗാധരൻ,എ കെ ശോഭന , എം രഘുനാഥ് പ്രസംഗിച്ചു.

ഒ വി പ്രമോദ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270233/ak-podudhuwal)