---
title: "പുതിയതെരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച: ഏഴ് പവൻ സ്വർണാഭരണങ്ങളും 90000 രൂപയും കവർന്നു"
english_title: "theft at puthiyatheru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27015/theft-at-puthiyatheru"
published_at: "2022-02-18T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f313d1ec9f_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# പുതിയതെരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച: ഏഴ് പവൻ സ്വർണാഭരണങ്ങളും 90000 രൂപയും കവർന്നു

> **Lead Summary:** **പുതിയതെരു:** കൊല്ലത്തിക്കലിൽ വീട് കുത്തി തുറന്ന് വൻ കവർച്ച.7 പവൻ സ്വർണാഭരണ ങ്ങളും 90000 രൂപയും നഷ്ടപ്പെട്ടു. കൊല്ലറത്തിക്കൽ സറീനാസിൽ എൻ.പി.മൊയ്തീൻ കുഞ്ഞിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

## Article Content

**പുതിയതെരു:** കൊല്ലത്തിക്കലിൽ വീട് കുത്തി തുറന്ന് വൻ കവർച്ച.7 പവൻ സ്വർണാഭരണ ങ്ങളും 90000 രൂപയും നഷ്ടപ്പെട്ടു. കൊല്ലറത്തിക്കൽ സറീനാസിൽ എൻ.പി.മൊയ്തീൻ കുഞ്ഞിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടുകാർ വീടു പുട്ടി ഏതാനും ദിവസമായി മകളുടെ വീട്ടിൽ താമസിക്കാൻ പോയതായിരുന്നു. വാതിൽ തുറന്നു കിടക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. മുൻവശത്തെ വാതിൽ തകർത്ത നിലയിലായിരുന്നു.

സമീപത്തു നിന്നും ഇരുമ്പുപൈപ്പും തേങ്ങ ഉരിക്കുന്ന പാരയും കണ്ടെത്തി.ആഭരണങ്ങളും പണവും കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു.അലമാരകൾ കുത്തി തകർത്തിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വളപട്ടണം പൊലീസ് കേസെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27015/theft-at-puthiyatheru)