---
title: "ശുചിത്വ മിഷൻ: തളിപ്പറമ്പ് നഗരസഭ യോഗം ചേർന്നു "
english_title: "Thalipparamb municipality meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26974/thalipparamb-municipality-meeting"
published_at: "2022-02-17T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e70cd14fc0_IMG-20220217-WA0059.jpg"
keywords: []
---

# ശുചിത്വ മിഷൻ: തളിപ്പറമ്പ് നഗരസഭ യോഗം ചേർന്നു 

> **Lead Summary:** തളിപ്പറമ്പ: നഗരസഭാ പരിധിയിൽ നിന്നുള്ള മുഴുവൻ സ്ഥാപനങ്ങളിൽനിന്നും ഹരിത കർമ്മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിനും ബദൽ ഉൽപ്പന്ന മേള മാർച്ച് 6, 7 തീയതികളിൽ നടത്തുവാനും ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കാനുള്ള ക്യാമ്പയിൻ സംഘടിപ്പിക്കാനും എല്ലാ കടകളിലും പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് സ്റ്റിക്കർ പതിക്കാനും മൈക്ക് അനൗൺസ്മെൻറ് നടത്താനും ഹരിത കർമസേനയുടെ പ്രവർത്തനം വിലയിരുത്താൻ മോണിറ്ററിംങ് കമ്മിറ്റി രൂപീകരിക്കാനും നഗരസഭയും ശുചിത്വമിഷനും വ്യാപാരി പ്രതിനികളുടെയും നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി യുടെ അദ്ധ്യക്ഷതയിൽ ഇന്ന്ചേ ർന്ന സംയുക്ത യോഗം തീരുമാനിച്ചു.

## Article Content

തളിപ്പറമ്പ: നഗരസഭാ പരിധിയിൽ നിന്നുള്ള മുഴുവൻ സ്ഥാപനങ്ങളിൽനിന്നും ഹരിത കർമ്മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിനും ബദൽ ഉൽപ്പന്ന മേള മാർച്ച് 6, 7 തീയതികളിൽ നടത്തുവാനും ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കാനുള്ള ക്യാമ്പയിൻ സംഘടിപ്പിക്കാനും എല്ലാ കടകളിലും പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് സ്റ്റിക്കർ പതിക്കാനും മൈക്ക് അനൗൺസ്മെൻറ് നടത്താനും ഹരിത കർമസേനയുടെ പ്രവർത്തനം വിലയിരുത്താൻ മോണിറ്ററിംങ് കമ്മിറ്റി രൂപീകരിക്കാനും നഗരസഭയും ശുചിത്വമിഷനും വ്യാപാരി പ്രതിനികളുടെയും നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി യുടെ അദ്ധ്യക്ഷതയിൽ ഇന്ന്ചേ ർന്ന സംയുക്ത യോഗം തീരുമാനിച്ചു.

സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ പി പി മുഹമ്മദ് നിസാർ,നബീസാ ബീവി കൗൺസിലർ ലത്തീഫ് കെ എം,ഹരിത കർമ്മ സേന കോഡിനേറ്റർ സുകുമാരൻ പി പി,  റിയാസ്.കെ.എസ്, താജുദീൻ വി. വ്യാപാരി വ്യവസായി ഏകോപന സമിതി) മനോഹരൻ കെ.വി ,സജി പി ജോസഫ്. (വ്യാപാരി വ്യവസായി സമിതി) , ഹരിത കർമ്മ സേന പ്രതിനിധി ഫഹദ് മുഹമ്മദ് മെമ്പർ സെക്രട്ടറി  ഷാജി വി തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സിക്രട്ടറി ശ്രീരാഗ്.എം.എസ്‌ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ  അബ്ദു സത്താർ എം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26974/thalipparamb-municipality-meeting)