---
title: "ജില്ലയിൽ ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ അഴിച്ചുമാറ്റണം- ആർ.ടി.ഒ"
english_title: "Rto "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269547/rto"
published_at: "2025-02-11T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab63b2903d3_Screenshot_20250211_202005_Google.jpg"
keywords: []
---

# ജില്ലയിൽ ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ അഴിച്ചുമാറ്റണം- ആർ.ടി.ഒ

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ച് മാറ്റണമെന്ന് ആർ ടി ഒ (എൻഫോഴ്‌സ്‌മെൻ്റ്) അറിയിച്ചു.

## Article Content

**കണ്ണൂർ: **ജില്ലയിൽ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ച് മാറ്റണമെന്ന് ആർ ടി ഒ (എൻഫോഴ്‌സ്‌മെൻ്റ്) അറിയിച്ചു.

തുടർന്നും നിയമ ലംഘനം കണ്ടെത്തിയാൽ 10,000 രൂപ വരെ പിഴയും വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്‌നസ് റദ്ദാക്കുന്നത് ഉൾപ്പടെ ഉള്ള നടപടികളും കൈക്കൊള്ളുമെന്നും ആർടിഒ അറിയിച്ചു.

അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269547/rto)