---
title: "ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ ജില്ല പ്രവർത്തനോദ്ഘാടനം കെ സുധാകരൻ എം പി നിർവഹിച്ചു"
english_title: "Indian Veterinary Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269488/indian-veterinary-association"
published_at: "2025-02-11T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab216d4378d_news-card.jpg"
keywords: []
---

# ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ ജില്ല പ്രവർത്തനോദ്ഘാടനം കെ സുധാകരൻ എം പി നിർവഹിച്ചു

> **Lead Summary:** **കണ്ണൂർ:** ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ ജില്ലാ ഘടകം ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ഹോട്ടൽ ബിനാലെ ഇന്റർനാഷണിൽ വച്ച് നടന്നു.കെ സുധാകരൻ എം പി ഉദ്ലാടനം നിർവഹിച്ചു.

## Article Content

**കണ്ണൂർ:** ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ ജില്ലാ ഘടകം ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ഹോട്ടൽ ബിനാലെ ഇന്റർനാഷണിൽ വച്ച് നടന്നു.കെ സുധാകരൻ എം പി ഉദ്ലാടനം നിർവഹിച്ചു.

ഭാരവാഹികളായി ഡോ:കെ ഷൈനി ( പ്രസിഡന്റ്‌ ),ഡോ: എ ദീപ (സെക്രട്ടറി ),ഡോ: ഇ കെ അമിത (ട്രഷറർ ) എന്നിവർ ചുമതലയേറ്റു.ദേശീയ വൈസ് പ്രസിഡന്റ്‌ ഡോ: എൻ മോഹനൻ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

ഈ മാസം സർവീസിൽ നിന്നു വിരമിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: വി പ്രശാന്തിന് ചടങ്ങിൽ വച്ച് യാത്രയയപ്പ് നൽകി.ജില്ലയിലെ മികച്ച ക്ഷീര കർഷക അവാർഡ് നേടിയ സി കെ ചന്ദ്രികയെ ചടങ്ങിൽ ആദരിച്ചു.

എൽ എം ടി സി പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ: ഒ എം അജിത, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: അനിൽകുമാർ നായർ,ആർ ഡി ഡി എൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ:ഇ കെ പ്രീത,കെ ജി വി ഒ എ ജില്ല പ്രസിഡന്റ്‌ ഡോ: ബീറ്റു ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269488/indian-veterinary-association)