---
title: "വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 100 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി പിതാവും മകനുംപിടിയിൽ"
english_title: "Father and son caught with 100 bags of banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269477/father-and-son-caught-with-100-bags-of-banned-tobacco-products"
published_at: "2025-02-11T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab1ba907546_news-card.jpg"
keywords: []
---

# വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 100 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി പിതാവും മകനുംപിടിയിൽ

> **Lead Summary:** **ചന്തേര: **വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 100 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി പിതാവും മകനുംപിടിയിൽ. കാസറഗോഡ് മധൂർ നാഷണൽ നഗറിലെ ഏ.വി.ഷമീർ , പിതാവ് നാഷണൽ നഗറിലെ യൂസഫ് എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പ്രശാന്തിൻ്റെ നിർദേശപ്രകാരം എസ്.ഐ.എംസുരേശൻ്റെ നേതൃത്വത്തിൽ ഡ്രൈവർ ഹരീഷ്, ഹോംഗാർഡ് രാജൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

**ചന്തേര: **വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 100 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി പിതാവും മകനുംപിടിയിൽ. കാസറഗോഡ് മധൂർ നാഷണൽ നഗറിലെ ഏ.വി.ഷമീർ , പിതാവ് നാഷണൽ നഗറിലെ യൂസഫ് എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പ്രശാന്തിൻ്റെ നിർദേശപ്രകാരം എസ്.ഐ.എംസുരേശൻ്റെ നേതൃത്വത്തിൽ ഡ്രൈവർ ഹരീഷ്, ഹോംഗാർഡ് രാജൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 1.30 മണിക്ക് ദേശീയപാതയില്‍ കാലിക്കടവിൽ വെച്ചാണ് വാഹന പരിശോധനക്കിടെ കെ.എൽ.56.ഡബ്ല്യു 9284 നമ്പർ മിനിലോറിയിൽ കടത്തുകയായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 100 ചാക്കുകളിൽ നിറച്ചനിരോധിത പുകയില ഉല്പന്നങ്ങൾ കണ്ണൂരിലേക്ക് കടത്തുന്നതിനിടെ ഇരുവരും പോലീസ് പിടിയിലായത്.വാഹനവും പുകയില ഉല്പന്നങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269477/father-and-son-caught-with-100-bags-of-banned-tobacco-products)