---
title: "കണ്ണൂര്‍ താണയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം; ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രദേശവാസികള്‍; പ്രതിഷേധക്കാര്‍ അറസ്റ്റില്‍"
english_title: "K_RAIL_KANNUR"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26904/k_rail_kannur"
published_at: "2022-02-17T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e172288b04_ASA.jpg"
keywords: []
---

# കണ്ണൂര്‍ താണയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം; ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രദേശവാസികള്‍; പ്രതിഷേധക്കാര്‍ അറസ്റ്റില്‍

> **Lead Summary:** കെ റെയിലിനെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തം. താനയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും, കെ റെയില്‍ വിരുദ്ധ സമരസമിതിയും ചേര്‍ന്ന് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമായതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

## Article Content

കെ റെയിലിനെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തം. താനയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും, കെ റെയില്‍ വിരുദ്ധ സമരസമിതിയും ചേര്‍ന്ന് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമായതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പടെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍.

അതേസമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ ശക്തമാവുകയാണ്. എറണാകുളത്ത് വീട് കയറിയുള്ള പ്രചാരണവും സമരസമിതികള്‍ നടത്തുന്നുണ്ട്. കല്ലിടല്‍ എതിര്‍ക്കണമെന്ന് വീടുകള്‍ കയറി അറിയിക്കുകയാണ്. ജില്ലയില്‍ കല്ലിടല്‍ നടപടികള്‍ പുരോഗമിക്കുന്നതോടെയാണ് പുതിയ പദ്ധതികളുമായി കെ റെയില്‍ വിരുദ്ധ സമിതികള്‍ രംഗത്തെത്തുന്നത്.

കല്ലിടല്‍ സര്‍വേ നടത്താനായിട്ടല്ലെന്നും സ്ഥലം ഏറ്റെടുപ്പ് തന്നെയാണ് ലക്ഷ്യമെന്നുമാണ് പ്രചാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലത്തേക്ക് പ്രചാരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26904/k_rail_kannur)