---
title: "തളിപ്പറമ്പിൽ കുട്ടി ഡ്രൈവർ പിടിയിലായി"
english_title: "Child driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269012/child-driver"
published_at: "2025-02-09T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a839feaab49_Police-Jeep.jpg"
keywords: []
---

# തളിപ്പറമ്പിൽ കുട്ടി ഡ്രൈവർ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്രവാഹനമോടിച്ചു പോലീസ് പിടിയിലായി.വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്രവാഹനമോടിച്ചു പോലീസ് പിടിയിലായി.വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു.

വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 9 മണിയോടെ ഏഴാംമൈലിൽ വെച്ചാണ് കെ.എൽ. 59. എ.ബി. 1749 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ.കെ.വി.സതീശനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമയായ തളിപ്പറമ്പ് ഏഴാംമൈലിലെ കെ.എം.ഷബിലിനെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269012/child-driver)