---
title: "ഏഴോം നെരുവമ്പ്രം, പുല്ലാഞ്ഞിട അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "ezhome neruvambram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269003/ezhome-neruvambram"
published_at: "2025-02-09T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a82f181b6c1_news-card.jpg"
keywords: []
---

# ഏഴോം നെരുവമ്പ്രം, പുല്ലാഞ്ഞിട അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പഴയങ്ങാടി: **ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം- പുല്ലാഞ്ഞിട അംഗൻവാടി റോഡിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിണ്ടന്റ് പി ഗോവിന്ദൻ അധ്യക്ഷനായി

## Article Content

**പഴയങ്ങാടി: **ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം- പുല്ലാഞ്ഞിട അംഗൻവാടി റോഡിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിണ്ടന്റ് പി ഗോവിന്ദൻ അധ്യക്ഷനായി

363 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും റോഡ് ടാറിംഗ് ചെയ്യുകയും, ഇരുവശത്തും ഷോൾഡർ കോൺഗ്രീറ്റ് പ്രവൃത്തിക്കുമായി എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

പഞ്ചായത്ത് അംഗങ്ങളായ കെവിരാജൻ,എൻ ഗോവിന്ദൻ, കെ രജീഷ്, ഉഷ പ്രവീൺ, സജിത പി, കെ പി മോഹനൻ, കെ വി സന്തോഷ്, എം കെ സുകുമാരൻ എന്നിവർ സംസാരിച്ചു. കെ പി മനോജ് സ്വാഗതവും പി കെ രാമദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269003/ezhome-neruvambram)