---
title: "പെരുവണ പേസ് പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന  മെഗാ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിച്ചു."
english_title: "mega_fest_peruvana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26896/mega_fest_peruvana"
published_at: "2022-02-17T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e1317e544d_asasa.jpg"
keywords: []
---

# പെരുവണ പേസ് പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന  മെഗാ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിച്ചു.

> **Lead Summary:** തളിപ്പറമ്പ്: പേസ് പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന പെരുവണ മെഗാ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. മാർച്ച് ഒന്ന് മുതൽ 10 വരെയാണ് ഫെസ്റ്റ് നടക്കുക.

## Article Content

തളിപ്പറമ്പ്: പേസ് പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന പെരുവണ മെഗാ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. മാർച്ച് ഒന്ന് മുതൽ 10 വരെയാണ് ഫെസ്റ്റ് നടക്കുക.

സംഘാടക സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ ഉദ്ഘാടനം ചെയ്തു.

ഉമ്മർ പെരുവണ അധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.വി.രാഘവൻ മുസമ്മിൽ എളമ്പേരം, മുഹമ്മദ് കുഞ്ഞി, പവനൻ കൂവേരി, പി.എ.മുബാറക്ക്, പി.എമുഹമ്മദ്, സി.പി. ഖയ്യും, കെ.പി.സി. ഷഫാഹ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26896/mega_fest_peruvana)