തളിപ്പറമ്പ: തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എൽ.എസ്.എസ്, യു.എസ്.എസ്.പരീക്ഷ എഴുതുന്ന ആയിരം കുട്ടികൾക്ക്കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മാതൃക പരീക്ഷ മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് നടത്തി.
ഇരിക്കൂർ എം.എൽ എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായി എ.ഇ.ഒ. കെ.മനോജ് പങ്കെടുത്തു.സജീവൻ പി.വി, കുബേരൻ നമ്പൂതിരി വി.ബി ,പ്രേംജി എ , മെസ്മർ കെ.വി,ഉഷ എ.കെ, അംബരിഷ്. ടി, സായിദ.പി.പി എന്നിവർ സംസാരിച്ചു . ആധുനിക വിദ്യാഭ്യാസവും പാരൻ്റിങ്ങും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ഷമ്യ. കെ.സി. ക്ലാസെടുത്തുവിജേഷ് കെ.പി. സ്വാഗതവും രൂപേഷ് ടി.ടി. നന്ദിയും പറഞ്ഞു
LSS and USS model examination was conducted