---
title: "ടി.ടി.കെ ദേവസ്വം ക്ലർക്ക് മുല്ലപ്പള്ളി നാരായണൻ്റെ സസ്പെൻഷൻ മരവിപ്പിച്ചു"
english_title: "Mullappalli narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268897/mullappalli-narayanan"
published_at: "2025-02-08T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ടി.ടി.കെ ദേവസ്വം ക്ലർക്ക് മുല്ലപ്പള്ളി നാരായണൻ്റെ സസ്പെൻഷൻ മരവിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ :**ടി.ടി.കെദേവസ്വത്തിൻ്റെ കീഴിലുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എൽ.ഡി ക്ലർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻ്റ് ചെയ്തത് പിൻവലിച്ചു. യാതൊരുവിധ ഔദ്യോഗിക നടപടി ക്രമങ്ങളും പാലിക്കാതെയാണ് നാരായണനെ സസ്പെൻ്റ് ചെയ്തതെന്ന് സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു. ടി.ടി.കെദേവസ്വത്തിലെ ജീവനക്കാരുടെ പേരിൽ ആരോപിക്കപ്പെടുന്ന എല്ലാ പ്രശ്നങ്ങളിലും അഭ്യന്തര അന്വേഷണങ്ങൾ നടത്തി തെളിവുകൾ കണ്ടെത്തിയ ശേഷം വേണ്ടുന്ന നടപടികൾ കൈക്കൊള്ളാൻ പാരമ്പര്യേതര ട്രസ്റ്റി മാർ പങ്കെടുത്തുകൊണ്ട് ട്രസ്റ്റി യോഗം വിളിച്ചു ചേർക്കാനും പാരമ്പര്യേതര ട്രസ്റ്റിയും യൂണിയൻ നേതാക്കളും എക്‌സിക്യുട്ടീവ് ഓഫിസ് ർദേവസ്വം പ്രസിഡണ്ട് എന്നിവരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.

## Article Content

**തളിപ്പറമ്പ :**ടി.ടി.കെദേവസ്വത്തിൻ്റെ കീഴിലുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എൽ.ഡി ക്ലർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻ്റ് ചെയ്തത് പിൻവലിച്ചു. യാതൊരുവിധ ഔദ്യോഗിക നടപടി ക്രമങ്ങളും പാലിക്കാതെയാണ് നാരായണനെ സസ്പെൻ്റ് ചെയ്തതെന്ന് സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു. ടി.ടി.കെദേവസ്വത്തിലെ ജീവനക്കാരുടെ പേരിൽ ആരോപിക്കപ്പെടുന്ന എല്ലാ പ്രശ്നങ്ങളിലും അഭ്യന്തര അന്വേഷണങ്ങൾ നടത്തി തെളിവുകൾ കണ്ടെത്തിയ ശേഷം വേണ്ടുന്ന നടപടികൾ കൈക്കൊള്ളാൻ പാരമ്പര്യേതര ട്രസ്റ്റി മാർ പങ്കെടുത്തുകൊണ്ട് ട്രസ്റ്റി യോഗം വിളിച്ചു ചേർക്കാനും പാരമ്പര്യേതര ട്രസ്റ്റിയും യൂണിയൻ നേതാക്കളും എക്‌സിക്യുട്ടീവ് ഓഫിസ് ർദേവസ്വം പ്രസിഡണ്ട് എന്നിവരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.

എക്‌സിക്യുട്ടീവ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിച്ച കാലയളവില്‍ നാരായണന്‍ നടത്തിയതായി ആരോപിക്കപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268897/mullappalli-narayanan)