---
title: "കാസർകോട് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം"
english_title: "Earthquake at vellarikkund "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268879/earthquake-at-vellarikkund"
published_at: "2025-02-08T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a71539f20bd_earthquake.1.1691690.jpg"
keywords: []
---

# കാസർകോട് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം

> **Lead Summary:** **കാസർകോട് : **വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാർ അറിയിച്ചു.

## Article Content

**കാസർകോട് : **വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാർ അറിയിച്ചു.

കട്ടില്‍ ഉള്‍പ്പെടെ കുലുങ്ങി. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു. തടിയൻ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. ഫോണ്‍ ഉള്‍പ്പെടെ താഴെ വീണതായും വിവരമുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്ധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268879/earthquake-at-vellarikkund)