---
title: "ചെറിയൂർ ശാഖ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം 10 ന്"
english_title: "Muslim league office "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268684/muslim-league-office"
published_at: "2025-02-07T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5ed5d376f4_IMG-20250207-WA0134.jpg"
keywords: []
---

# ചെറിയൂർ ശാഖ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം 10 ന്

> **Lead Summary:** ചെറിയൂരുകാരുടെ ചിരകാല അഭിലാഷ പൂർത്തീകരണമായി ചെറിയൂർ കടമ്പൂർപാറയിൽ നിർമ്മിച്ച ശാഖ മുസ്‌ലിം ലീഗ് ഓഫീസായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സൗധം ഉദ്ഘാടനം ഫെബ്രുവരി 10 തിങ്കളാഴ്ച്ച വൈകുന്നേരം 04 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

## Article Content

ചെറിയൂരുകാരുടെ ചിരകാല അഭിലാഷ പൂർത്തീകരണമായി ചെറിയൂർ കടമ്പൂർപാറയിൽ നിർമ്മിച്ച ശാഖ മുസ്‌ലിം ലീഗ് ഓഫീസായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സൗധം ഉദ്ഘാടനം ഫെബ്രുവരി 10 തിങ്കളാഴ്ച്ച വൈകുന്നേരം 04 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തും.ഓഫീസ് കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ പി മുഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിക്കും.ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ അബ്ദുൽ കരീം ചേലേരി,ഇബ്രാഹീംകുട്ടി തിരുവട്ടൂർ,മഹമൂദ് അള്ളാംകുളം,പി കെ സുബൈർ,പി സാജിത ടീച്ചർ,അഡ്വ.വി പി അബ്ദുൽ റഷീദ്,എം കെ നൗഷാദ്,കെ പി മുസ്തഫ മൗലവി ആശംസ നേരും.അഡ്വ.കെ വി മുഹമ്മദ്‌കുഞ്ഞി സ്വാഗതവും ഫഖ്റുദ്ദീൻ സി നന്ദിയും പറയും.

ഖാഫില കലാസംഘം അവതരിപ്പിക്കുന്ന ഇശൽ വിരുന്നും അരങ്ങേറും.രാഷ്ട്രീയ എതിരാളികളുടെ ഭീഷണികൾക്ക് മുൻപിൽ മുട്ടുമടക്കാതെ കുറ്റ്യേരി വില്ലേജിൽ പച്ചത്തുരുത്തായി ഉയർന്നുവന്ന ചെറിയൂരിലെ മുസ്‌ലിം ലീഗിന്റെ വളർച്ചയോടൊപ്പം സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അഭയ കേന്ദ്രമായി ഓഫീസ് പ്രവർത്തിക്കുമെന്ന് ശാഖ മുസ്‌ലിം ലീഗ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268684/muslim-league-office)