---
title: "ചെറുകുന്ന്  ഗ്രാമ പഞ്ചായത്ത് മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ ഉദ്ലാടനം ചെയ്തു"
english_title: "Cherukun Grama Panchayat launched projects in the field of animal protection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268530/cherukun-grama-panchayat-launched-projects-in-the-field-of-animal-protection"
published_at: "2025-02-07T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a58dae7183e_news-card.jpg"
keywords: []
---

# ചെറുകുന്ന്  ഗ്രാമ പഞ്ചായത്ത് മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ ഉദ്ലാടനം ചെയ്തു

> **Lead Summary:** **ചെറുകുന്ന്:**ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ ഉദ്ലാടനം ചെയ്തു.

## Article Content

**ചെറുകുന്ന്:**ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ ഉദ്ലാടനം ചെയ്തു.

കറവപ്പശു വാങ്ങൽ , കന്നുകുട്ടികളെ വാങ്ങൽ, ധാതുലവണം, വിര മരുന്ന് വിതരണം എന്നിവ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി നിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി സജീവൻ അദ്ധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടി ഇ നിർമ്മല , വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻപി എൽ ബേബി, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ദിലീപ് പുത്തലത്ത് ,ഗ്രാമപഞ്ചായത്ത് അംഗം വി വി ഷീജ എന്നിവർ സംസാരിച്ചു.

കൊവ്വപ്രം വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ:എം കെ സവിത സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി ജി സബിത നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268530/cherukun-grama-panchayat-launched-projects-in-the-field-of-animal-protection)