---
title: " യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു"
english_title: "youth congress worker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268298/youth-congress-worker"
published_at: "2025-02-06T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4385c83419_Untitled-2-web.jpg"
keywords: []
---

#  യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു

> **Lead Summary:** **ഇരിട്ടി: **യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. ഉളിയിൽ കൂരൻമുക്ക് സ്വദേശി കല്ലിൽ ഹൌസിൽ കെ. ഷാനിദിനെ യാണ് വീട്ടിൽ കയറി അക്രമി സംഘം മാരകമായി വെട്ടി പരിക്കേൽപ്പിച്ചു.

## Article Content

**ഇരിട്ടി: **യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. ഉളിയിൽ കൂരൻമുക്ക് സ്വദേശി കല്ലിൽ ഹൌസിൽ കെ. ഷാനിദിനെ യാണ് വീട്ടിൽ കയറി അക്രമി സംഘം മാരകമായി വെട്ടി പരിക്കേൽപ്പിച്ചു.

ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് അക്രമമുണ്ടായത്. ഷാനിദിനെ ആക്രമിക്കുന്നത് തടഞ്ഞ ഷാനിദിന്റെ മാതാവിനും സഹോദരനു൦ സാരമായി പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരേയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിനും കൈയ്ക്കു൦ സാരമായി പരിക്കേറ്റ ഷാനിദിനെ സർജറി ചെയ്തു. മട്ടന്നൂർ പോലീസ് സ൦ഭവ സ്ഥലത്തു൦ ആശുപത്രിയിലുമെത്തി വിവരങ്ങൾ ശേഖരിച്ചു. ഷാനിദിനേയു൦ കുടുംബത്തേയും മാരകമായി വെട്ടി പരിക്കേൽപ്പിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ചാവശ്ശേരി മണ്ഡല൦ കമ്മിറ്റിയു൦ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡല൦, ഇരിട്ടി മണ്ഡലം കമ്മിറ്റികളു൦ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268298/youth-congress-worker)